രാധിക ആപ്‌തെയുടെ ചിത്രത്തിലെ ചൂടന്‍ രംഗങ്ങള്‍ ചോര്‍ന്നു; പുതിയ ചിത്രമായ ദി വെഡിങ് ഗസ്റ്റിലെ രംഗങ്ങളാണ് പുറത്തായത്

നടി രാധിക ആപ്‌തെയുടെ നഗ്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. ബ്രിട്ടീഷ് അമേരിക്കന്‍ ചിത്രമായ ‘ദി വെഡിങ് ഗസ്റ്റിലെ’ ചൂടന്‍ രംഗങ്ങളാണ് ചോര്‍ന്നത്. കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ചിത്രം യു.എസില്‍ റിലീസ് ചെയ്തത്. രാധികയുടെ കന്നി ഹോളിവുഡ് സിനിമ കൂടിയാണ് ദി വെഡിങ് ഗസ്റ്റ്.

ഓസ്‌ക്കര്‍ നേടിയ സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് പട്ടേലിനൊപ്പമുള്ള രംഗങ്ങളാണ് ഇന്റെര്‍നെറ്റില്‍ ചോര്‍ന്നത്. ഇത് ആദ്യമായല്ല താരത്തിന്റെ ബോള്‍ഡ് രംഗങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്.

നേരത്തെ പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ ആദില്‍ ഹുസൈനിനൊപ്പമുള്ള രംഗങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തു. ഇത് രാധിക ആപ്തെയുടെ നഗ്‌ന വീഡിയോ എന്ന പേരില്‍ പ്രചരിപ്പിച്ചതിനെതിരേ രൂക്ഷവിമര്‍ശനവുമായി ആദില്‍ ഹുസൈന്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

‘ലൈംഗികതയോടുള്ള നമ്മുടെ സമൂഹത്തിന്റെ രോഗാതുരമായ കാഴ്ചപ്പാടാണ് ഇത് പ്രചരിപ്പിക്കാന്‍ കാരണം. ചിത്രത്തില്‍ മനോഹരമായ ഒരുപാട് രംഗങ്ങളുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ട് കിടപ്പറ ദൃശ്യങ്ങള്‍ തന്നെ പ്രചരിച്ചു.

ഞാനും രാധികയും ഒന്നിച്ചഭിനയിച്ച രംഗങ്ങള്‍ രാധിക ആപ്തെയുടെ സെക്‌സ് സീന്‍ എന്ന പേരിലാണ് പ്രചരിക്കുന്നത്. എന്തുകൊണ്ട് ആദില്‍ ഹുസൈന്റെ പേരില്‍ പ്രചരിക്കുന്നില്ലെന്നും’ താരം ചോദിച്ചു.

Top