രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ വഴിവിട്ട് സംരക്ഷിക്കുന്നു; ചട്ടങ്ങള്‍ ലംഘിച്ചും പരിപാടികളില്‍ പങ്കെടുക്കുന്നു

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിക്കുകയും മതവികാരം വ്രണപ്പെടുത്തിയതിന് ക്രിമിനല്‍ കേസില്‍ പ്രതിയാവുകയും ചെയ്ത രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എല്‍ അധികൃതര്‍ വഴിവിട്ട് സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി. പര്‍ട്ടിയുടെ വ്യവസായ സെല്‍ സംസ്ഥാന കണ്‍വീനറും ശബരിമല കര്‍മ്മസമിതി അംഗവുമായ സി.വി.സജിനിയണ് ആരോപണവുമായി രംഗത്തെത്തിയത്.

ബി.എസ്.എന്‍.എല്‍ പാലാരിവട്ടം എക്‌സ്ചേഞ്ചിലെ ടെലിഫോണ്‍ മെക്കാനിക്കാണ് രഹാന. കഴിഞ്ഞ ശനിയാഴ്ച ഹര്‍ത്താല്‍ ദിനത്തില്‍ ഇവര്‍ ഒപ്പിട്ട ശേഷം മുങ്ങി. പിന്നെ വൈകിട്ട് വയനാട്ടില്‍ ശബരിമല ഐക്യ ദാര്‍ഢ്യ സമിതിയുടെ പരിപാടിയിലാണ് പ്രത്യക്ഷപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് ഓഫീസിന്റെ പത്തു കിലോമീറ്റര്‍ പരിധിക്ക് പുറത്ത് പോകണമെങ്കില്‍ രേഖാമൂലം അനുമതി വേണമെന്നാണ് ബി.എസ്.എന്‍.എല്‍ ചട്ടം. ഇതെല്ലാം നഗ്‌നമായി ലംഘിച്ചിട്ടും ഇവര്‍ക്ക് ഒത്താശ ചെയ്യുകയാണ് അധികൃതര്‍. ഇവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സജിനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Top