വനിതാ മാദ്ധ്യമ പ്രവര്‍ത്തകയോടൊപ്പം മല കയറുന്നത് സാമൂഹ്യ പ്രവര്‍ത്തകയായ രഹ്ന ഫാത്തിമ. ഇരുമുടിക്കെട്ടുമേന്തി വിശ്വാസിയായാണ് രഹ്ന ഫാത്തിമ മല കയറുന്നത്.
ഇവര്‍ സന്നിധാനത്തെത്തിയാല്‍ ദര്‍ശനം അനുവദിക്കേണ്ടി വരും. എന്നാല്‍ വലിയ നടപ്പന്തലില്‍ കനത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഐജി: ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് മല കയറ്റം. ഇപ്പോള്‍ ശബരി പീഠം താണ്ടി മുന്നോട്ട് നീങ്ങുകയാണ് സംഘം. വലിയ നടപ്പന്തലില്‍ ഉടന്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്. ഭക്തരുടെ വലിയൊരു സംഘം അവിടെ തമ്പടിച്ചിരിക്കുകയാണ്. പോലീസ് വളരെ സംയമനത്തോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നത്.
അതേസമയം, പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനെ കുറിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായം തേടുമെന്നു ദേവസ്വം ബോര്‍ഡ് അറിയിച്ചു. സര്‍ക്കാര്‍ നിലപാട് അനുസരിച്ചാകും ബോര്‍ഡിന്റെ തീരുമാനം എന്നും അവര്‍ പറഞ്ഞു. ശബരിമലയില്‍ പ്രശ്‌നപരിഹാരത്തിനു വിട്ടുവീഴ്ചയ്ക്കു തയാറാണെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞിരുന്നു. പുനഃപരിശോധന ഹര്‍ജിയിലടക്കം നാളെ തീരുമാനമെടുക്കും. ഒരു പ്രശ്‌നവും ഉണ്ടാകരുതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആഗ്രഹം. സമാധാനമുണ്ടാക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം. എന്തു തീരുമാനമെടുത്താല്‍ പ്രശ്‌നപരിഹാരം കാണാനാകുമെന്ന് അദ്ദേഹം ചോദിച്ചു. പരിഹാരങ്ങള്‍ നിര്‍ദേശിച്ചാല്‍ ബോര്‍ഡ് അത് പരിഗണിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.