രാഹുൽ ഗാന്ധിയുടെ ചങ്കും പ്രിയങ്കയുടെ സ്വന്തവും ഇനി ബിജെപിയിലേക്ക്! സോണിയ-വേണു അധികാരക്കൊതി കോൺഗ്രസ് സമ്പൂർണ്ണ തകർച്ചയിലേക്ക്

ദില്ലി:കോണ്‍ഗ്രസിലെ യുവതുര്‍ക്കിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശ് കോണ്‍ഗ്രസിന് വലിയ ഉണര്‍വ്വ് നല്‍കിയ നേതാവ്. രാഹുല്‍ ബ്രിഗേഡിലെ പ്രധാനി.പ്രിയങ്കയുടെ സ്വന്തം .അങ്ങനെയുള്ള ആ യുവനേതാവിനെ വെട്ടിയത് കോൺഗ്രസിന്റെ അടിത്തറക്ക് വീണ്ടും കനത്ത പ്രഹരമായിരിക്കയാണ് സോണിയ ഗാന്ധിയുടെയും കെസി വേണുഗോപാലിന്റെയും അധികാരക്കൊതിയും നെറികേടും ആണ് കോൺഗ്രസിന് ഇത്രമാത്രം തകർച്ചയിലേക്ക് ഈ അടുത്ത കാലത്ത് എത്തിച്ചത് .അധികാരക്കൊതി മൂത്തതാണ് മഹാരാഷ്ട്രയിൽ മതേതര മൂല്യം തകർത്ത് ശിവസേനയുടെ നേതൃത്വത്തിലുള്ള തീവ്ര ഹിന്ദുത്വ പാർട്ടിയുമൊന്നിച്ച് ഭരണം പങ്കിടുന്നത് .

കമൽനാഥിനെ മുഖ്യമന്ത്രി ആക്കാൻ ചരടുവലിച്ചത് സോണിയക്കൊപ്പം വേണുഗോപാൽ ആയിരുന്നു .അവിടെ ജനകീയനായ ,രാഹുൽ ഗാന്ധിയുടെ സ്വന്തം ബ്രിഗേഡ്‌ ആയ ജ്യോതിരാദിത്യ സിന്ധ്യയെ തള്ളി കമൽനാഥിനെ മുഖ്യമന്ത്രി ആക്കുകയായിരുന്നു .
ഉത്തര്‍ പ്രദേശ് പിടിക്കാന്‍ പ്രിയങ്ക ഗാന്ധിയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധി ചുമതല ഏല്‍പിച്ചതും ജ്യോതിരാദിത്യ സിന്ധ്യയെ തന്നെ ആയിരുന്നു. മധ്യ പ്രദേശില്‍ ഒന്നര ദശാബ്ദത്തിന് ശേഷം ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തപ്പോള്‍ തുടങ്ങിയതാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രശ്‌നങ്ങള്‍. അല്ലെങ്കില്‍ സിന്ധ്യയും മുഖ്യമന്ത്രി കമല്‍ നാഥും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്ന് അതിനെ വിശേഷിപ്പിക്കാം. ഒടുക്കം വലിയ പാരമ്പര്യമുള്ള ജ്യോതിരാദിത്യ സിന്ധ്യ എന്ന യുവ നേതാവും കോണ്‍ഗ്രസ് വിട്ട് ബിജെപിയേക്ക് പോവുകയാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. എന്തൊക്കെയാണ് ഇതിലേക്ക് വഴിവച്ച് കാര്യങ്ങള്‍… എന്താണ് സിന്ധ്യയുടെ ചരിത്രം…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി യുഗം ആരംഭിച്ച കാലത്ത് തന്നെയാണ് ജ്യോതിരാദിത്യ സിന്ധ്യയും എത്തുന്നത്. രാഹുല്‍ ബ്രിഗേഡിലെ പ്രധാനിയായിരുന്നു സിന്ധ്യ. പല പ്രധാന ചുമതലകളും രാഹുല്‍ സിന്ധ്യയ്ക്ക് നല്‍കിപ്പോന്നിരുന്നു. രാഹുല്‍ ഗാന്ധിയെ പോലെ തന്നെ കോണ്‍ഗ്രസിന്റെ ദേശീയ മുഖമായി സിന്ധ്യ ഉയര്‍ന്ന് വരികയും ചെയ്തു..

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ദൗത്യം ആയിരുന്നു രാഹുല്‍ ഗാന്ധി ജ്യോതിരാദിത്യ സിന്ധ്യയെ ഏല്‍പിച്ചിരുന്നത്. ഉത്തര്‍ പ്രദേശ് പിടിക്കുക എന്ന ദൗത്യം. ഉത്തര്‍ പ്രദേശിനെ രണ്ടായി വിഭജിച്ച് ഓരോ ഭാഗത്തിന്റേയും ചുമതലകള്‍ പ്രിയങ്ക ഗാന്ധിയ്ക്കും ജ്യോതിരാദിത്യ സിന്ധ്യക്കും നല്‍കി. ഉത്തര്‍ പ്രദേശ് പിടിച്ചാല്‍ ഇന്ത്യ പിടിച്ചു എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, ആ ദൗത്യത്തില്‍ രാഹുലും പ്രിയങ്കയും സിന്ധ്യയും പരാജയപ്പെട്ടു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ മാത്രമല്ല കോണ്‍ഗ്രസ് പരാജയപ്പെട്ടത്. രാജ്യമെമ്പാടും വലിയ തിരിച്ചടി നേരിട്ടു. ഉത്തര്‍ പ്രദേശ് പിടിക്കാനിറങ്ങിയ സിന്ധ്യയ്ക്ക് സ്വന്തം മണ്ഡലമായ ഗുണ പോലും സംരക്ഷിക്കാനായില്ല. ഒരുലക്ഷത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിന്ധ്യ ബിജെപി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത്. ഇതേ തുടര്‍ന്ന് ഉത്തര്‍ പ്രദേശിന്റെ ചുമതലയില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ സ്വയം പിന്‍മാറുകയും ചെയ്തു.

എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവാണ് നടത്തിയത്. ബിജെപിയെ തുരച്ചി അധികാരത്തിലെത്തുകയും ചെയ്തു. അന്ന് തുടങ്ങിയതാണ് സിന്ധ്യയും കമല്‍നാഥും തമ്മിലുള്ള പ്രശ്‌നങ്ങള്‍. ആ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം പരാജയപ്പെടുകയും ചെയ്തു.

ഗ്വാളിയോര്‍ രാജകുടുംബമാണ് സിന്ധ്യ കുടുംബം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഗ്വാളിയോര്‍ മാഹാരാജാവിന്റെ സ്ഥാനമുള്ള ആള്‍. കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബം. അച്ഛന്‍ മാധവറാവു സിന്ധ്യ രാജീവ് ഗാന്ധി മന്ത്രിസഭയിലും നരസിംഹ റാവു മന്ത്രിസഭയിലും അംഗമായിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തിന് ശേഷം ആണ് സിന്ധ്യ ഗ്വാളിയോര്‍ മഹാരാജാവിന്റെ സ്ഥാനത്ത് എത്തുന്നത്.

മധ്യപ്രദേശിലെ ഗുണ മണ്ഡലത്തില്‍ നിന്നായിരുന്നു മാധവറാവു സിന്ധ്യ സ്ഥിരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 2001 ല്‍ മാധവ റാവു സിന്ധ്യയുടെ മരണശേഷം ഗുണ മണ്ഡലം ഒഴിഞ്ഞു കിടന്നു. ആ ഒഴിവിലേക്കാണ് മകന്‍ ജ്യോതിരാദിത്യ സിന്ധ്യ കടന്നുവരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ കടന്നുവരവിന് വലിയ പ്രാധാന്യം ആയിരുന്നു അന്ന് മാധ്യമങ്ങള്‍ നല്‍കിയത്. 31-ാം വയസ്സിലാണ് ആദ്യ തിരഞ്ഞെടുപ്പിനെ നേരിടുന്നതും ലോക്‌സഭയില്‍ എത്തുന്നതും.

2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും സിന്ധ്യ ഗുണയില്‍ നിന്ന് തന്നെ ജയിച്ചു. 2007 ലെ മന്ത്രിസഭ വികസനത്തില്‍ കേന്ദ്ര സഹമന്ത്രിയാവുകയും ചെയ്തു. 2009 ലെ തിരഞ്ഞെടുപ്പിലും വിജയിച്ച സിന്ധ്യ രണ്ടാം യുപിഎ സര്‍ക്കാരിലും കേന്ദ്ര മന്ത്രിയായി തുടര്‍ന്നു. 2014 ലെ മോദി തരംഗത്തിലും ഗുണ മണ്ഡലം പിടിച്ചു നിര്‍ത്താന്‍ സിന്ധ്യക്ക് സാധിച്ചിരുന്നു. എന്നാല്‍ 2019 ല്‍ കൃഷ്ണപാല്‍ സിങ് യാദവിനോട് തോല്‍ക്കാനായിരുന്നു വിധി.

Top