നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനായി മരക്കൂട്ടത്ത് എത്തിയ കെ.പി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടക്കവെ സന്നിധാനത്തേക്ക് പോകാന്‍ രാഹുല്‍ ഈശ്വറെത്തി. എന്നാല്‍ അങ്ങനെ പോകുകയാണെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന പോലീസ് അറിയിപ്പ് പ്രകാരം പിന്നീട് മടങ്ങി. ഇന്ന് രാവിലെയായിരുന്നു രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ എത്തിയത്. ശബരിമലയിലും പരിസരത്തുമുള്ള സംഘപരിവാര്‍ സംഘടനാ നേതാക്കളെയും മറ്റും കരുതല്‍ തടങ്കലിലാക്കുമെന്ന് പോലീസ് മുന്നറിയിപ്പുമുണ്ട്.ജാമ്യ വ്യവസ്ഥയുടെ ഭാഗമായിട്ടായിരുന്നു രാഹുല്‍ ഈശ്വര്‍ നിലയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്.
കഴിഞ്ഞ തവണ തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറപ്പോള്‍ തീര്‍ത്ഥാടകരെ തടഞ്ഞതിന് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യം കിട്ടിയെങ്കിലും, ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധിയുണ്ടാക്കാന്‍ ചിലര്‍ തയ്യാറായി നിന്നിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് രാഹുല്‍ വീണ്ടും അറസ്റ്റിലായിരുന്നു.
ശബരിമലയിലും പരിസരത്തുമുള്ള സംഘപരിവാര്‍ സംഘടനാ നേതാക്കളെയും മറ്റും കരുതല്‍ തടങ്കലിലാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അയ്യപ്പധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ നിന്ന് മടങ്ങി. രണ്ട് ദിവസം കഴിഞ്ഞ് ഭക്തരോടൊപ്പം വീണ്ടുമെത്തുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.