പ്രതിവര്‍ഷം 72,000 രൂപ വീതം അക്കൗണ്ടില്‍ നല്‍കും; മിനിമം വരുമാനം വാഗ്ദാനം ചെയ്ത് രാഹുല്‍ഗാന്ധി

രാജ്യത്തുനിന്നു ദാരിദ്രം തുടച്ചു നീക്കാനുള്ള അവസാന പോരാട്ടത്തിലാണ് കോണ്‍ഗ്രസ് എന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മിനിമം വരുമാനം ഉറപ്പാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു കുടുംബത്തിന് പ്രതിമാസം മിനിമം 6000 മുതല്‍ 12000 രൂപ വരെ വരുമാനം ഉറപ്പാക്കും. ഇതിനായി പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും അഞ്ച് കോടി കുടുംബങ്ങളിലായി 25 കോടി ജനങ്ങള്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വെറുതെ വാഗ്ദാനങ്ങള്‍ നല്‍കുന്ന വ്യക്തിയല്ല താനെന്നും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും തന്റെ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചുവെന്നും രാഹുല്‍ പറഞ്ഞു.

ഘട്ടം ഘട്ടമായിട്ടാണ് പദ്ധതി നടപ്പാക്കുക. 12,000 രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ബാക്കി വരുന്ന തുക സര്‍ക്കാര്‍ പ്രതിമാസ സഹായമായി നല്‍കും. ഒരു കുടുംബത്തിന് ഒരു വര്‍ഷം 72,000 രൂപ ഈ രീതിയില്‍ ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു. വെറുതെ വാഗ്ദാനങ്ങള്‍ നല്‍കുന്ന വ്യക്തിയല്ല താനെന്നും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും തന്റെ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചുവെന്നും രാഹുല്‍ പറഞ്ഞു. ഇവിടെ സര്‍ക്കാര്‍ അധികാരത്തിലെത്തി പത്ത് ദിവസത്തിനകം കര്‍ഷകരുടെ വായ്പ എഴുതി തള്ളാന്‍ നടപടികള്‍ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നത് രണ്ട് ഇന്ത്യയാണ്. അനില്‍ അംബാനി പോലുള്ളവര്‍ക്കാണ് മോദി മുന്‍ഗണന നല്‍കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് പദ്ധതി പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹം ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ ഉത്തരം നല്‍കിയില്ല.

Top