ന്യൂഡല്‍ഹി. അമേരിക്കയിലെ ആസ്പിയനില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തലസ്ഥാനത്ത് തിരിച്ചെത്തി. ഇന്നു രാവിലെയാണ് രാഹുല്‍ തിരിച്ചെത്തിയത്. രാഹുലിന്‍െറ യുഎസ് സന്ദര്‍ശനം കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക് യുദ്ധത്തിനു വഴിവച്ചിരുന്നു. രാഷ്ട്രീയ വനവാസത്തിലാണ് രാഹുല്‍ എന്നാണ് ബിജെപി ആരോപിച്ചത്. എന്നാല്‍, ബിജെപിക്കുള്ള മറുപടിയായി ആസ്പിയന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് തിങ്കളാഴ്ച ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ആഗോള സമ്പദ്വ്യവസ്ഥ, സാങ്കേതിക വിദ്യയുടെ ദോഷവശങ്ങള്‍ എന്നിവയെക്കുറിച്ച് രസകരമായ ചര്‍ച്ചയെന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ചിത്രത്തിന്‍െറ അടിക്കുറിപ്പ്. ആസ്പിയനില്‍ ‘വീക്കെന്‍ഡ് വിത്ത് ചാള്‍സ് റോസ്’ എന്ന പരിപാടിക്ക് പോയെന്നായിരുന്നു കോണ്‍ഗ്രസിന്‍െറ വിശദീകരണം. ഈ പരിപാടി ജൂണ്‍ 25നു തുടങ്ങി ജൂലൈ 4ന് അവസാനിച്ച സാഹചര്യത്തില്‍ രാഹുല്‍ എങ്ങനെ പങ്കെടുക്കുമെന്നായിരുന്നു ബിജെപിയുടെ ചോദ്യം.