ന്യൂഡൽഹി: കോൺഗ്രസ് ഇനി രാഹുൽ ഗാന്ധിയുടെ കൈപ്പിടിയിൽ. അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദേശ പത്രിക രാഹുൽ ഗാന്ധി സമർപ്പിച്ചു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരെ സന്ദർശിച്ച ശേഷമാണ് രാഹുൽ കോൺഗ്രസ് ആസ്ഥാനത്ത് എത്തിയത്. മൻമോഹൻ സിങ് രാഹുലിനൊപ്പം ഉണ്ടായിരുന്നു. മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് പത്രിക സ്വീകരിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എത്തിയിരുന്നില്ല. പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് തുടക്കമാകുന്ന തിങ്കളാഴ്ച ഏകദേശം രണ്ടു ദശകങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ നിയോഗിക്കുന്നത്. ഐക്യ കണേ്ഠ്യനെയുള്ള തെരഞ്ഞെടുപ്പായി മാറിയേക്കുമെന്നാണ് സൂചന.എതിര്‍ സ്ഥാനാര്‍ത്ഥി ഇല്ലെങ്കില്‍ 19 ന് രാഹുലിനെ അദ്ധ്യക്ഷനാക്കിക്കൊണ്ട് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. നാമനിര്‍ദേശ നടപടികളും സൂഷ്മപരിശോധനകളും ഇന്നും നാളെയുമായി പൂര്‍ത്തിയാകും. ഡിസംബര്‍ 11 വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പിനും ഫലപ്രഖ്യാപനത്തിനും ശേഷം ഡിസംബര്‍ 16 നായിരിക്കും പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിക്കുക. ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷന്‍ എത്തുന്നത്.
പത്രിക നൽകാനുള്ള സമയം ഇന്നു മൂന്നിന് അവസാനിക്കും. എതിരാളികൾ ആരുമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ആശുപത്രിയിലായതിനാൽ മുതിർന്ന നേതാവ് എ.കെ.ആന്റണിയും വന്നില്ല. ഇതിനകം 90 നാമനിർദേശ പത്രികകൾ വിതരണം ചെയ്‌തതായി മുല്ലപ്പള്ളി പറഞ്ഞു. ആരും സ്‌ഥാനാർഥിയെ നിർദേശിച്ച് പത്രിക നൽകിയിട്ടില്ല.ആവേശത്തിന്റെ പേരിൽ കൂടുതൽ പത്രികകൾ നൽകി നടപടികളുടെ ഗൗരവം ചോർത്തരുതെന്നു മുല്ലപ്പള്ളി നിർദേശിച്ചിട്ടുണ്ട്. പത്രികകൾ വളരെ സൂക്ഷിച്ചു പൂരിപ്പിക്കണമെന്നും തെറ്റുകളും വെട്ടിത്തിരുത്തുമുള്ളവ നിർദാക്ഷിണ്യം തള്ളുമെന്നും മുഖ്യ വരണാധികാരി വ്യക്‌തമാക്കി. കോൺഗ്രസ് അധ്യക്ഷസ്‌ഥാനത്തേക്കു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 56 പത്രികകളാണു ലഭിച്ചത്.
സോണിയാഗാന്ധിയും മന്‍മോഹന്‍സിംഗും ഉള്‍പ്പെടെയുള്ള മുന്‍നിര നേതാക്കളാണ് രാഹുലിന്റെ പേര് നിര്‍ദേശിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നു മാത്രം പത്ത് നേതാക്കള്‍ അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചിരിക്കുകയാണ്. രാഹുല്‍ സമര്‍പ്പിക്കുന്ന നാലു പത്രികയില്‍ ആദ്യത്തെ നിര്‍ദേശക സോണിയ ആണെന്നാണ് വിവരം. മറ്റൊരുസെറ്റ് നോമിനേഷന്‍ ഫോറത്തിലെ നിര്‍ദേശകന്‍ മൂന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ്. കേരളത്തില്‍ നിന്നും മൂന്ന് സെറ്റ് പത്രികയാണ് രാഹുലിനായി നല്‍കുന്നത്. ഞായറാഴ്ച വരെ രാഹുലിനെതിരേ ആരും പത്രി സമര്‍പ്പിച്ചിട്ടില്ല.അക്ബര്‍റോഡിലെ പാര്‍ട്ടി ഓഫീസിലേക്ക് ഇന്ന് മുതല്‍ കോണ്‍ഗ്രസിന്റെ വിവിധ നേതാക്കളെത്തുമെന്നാണ് സൂചന. സംസ്ഥാന, സംഘടനാ നേതാക്കള്‍ക്ക് പുറമേ എല്ലാ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരും വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളും രാഹുലിനായി പത്രിക സമര്‍പ്പിക്കുമെന്നാണ് കോണ്‍ഗ്രസ് കമ്യൂണിക്കേഷന്‍ ഇന്‍ ചാര്‍ജ്ജ് രണ്‍ദീപ് സൂര്‍ജ് വാല വ്യക്തമാക്കുന്നത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നവസാനിക്കും. നാളെ സൂഷ്മനിരീക്ഷണം നടക്കും.പി.സി.ചാക്കോ, കെ.സി.വേണുഗോപാൽ, മുകുൽ വാസ്‌നിക്, കപിൽ സിബൽ, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ് തുടങ്ങിയവർ ഞായറാഴ്ച പാർട്ടി ആസ്‌ഥാനത്ത് മുല്ലപ്പള്ളിയുമായി കൂടിക്കാഴ്‌ച നടത്തി. ചൊവ്വാഴ്ച രാവിലെ 11നാണു സൂക്ഷ്‌മപരിശോധന. പതിനൊന്നാണു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. രാഹുൽ മാത്രമാണു സ്‌ഥാനാർഥിയെങ്കിൽ അന്നുതന്നെ ഫലം പ്രഖ്യാപിച്ചേക്കും.