ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ പിന്തുണയോടെ.. രാഹുല്‍ അയോദ്ധ്യയില്‍,ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം തര്‍ക്കഭൂമിയിലെത്തുന്ന ആദ്യ ഗാന്ധി കുടുംബാംഗം

ന്യൂഡല്‍ഹി:അയോധ്യ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അയോധ്യയിലെത്തി. 1992 ഡിസംബറില്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ഗാന്ധി കുടുംബത്തില്‍ നിന്ന് ആദ്യമായി അയോധ്യ സന്ദര്‍ശിക്കുന്ന ഒരാളാണ് രാഹുല്‍. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ പിന്തുണയോടെയാണ് രാഹുല്‍ അയോധ്യയില്‍ സന്ദര്‍ശനം നടത്തുന്നത്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന മഹായാത്രയുടെ ഭാഗമായാണ് രാഹുലിന്റെ അയോധ്യ സന്ദര്‍ശനം.

1992ല്‍ തര്‍ക്ക മന്ദിരം തകര്‍ത്തപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഗാന്ധി കുടുംബത്തിലെ ഒരംഗം അയോദ്ധ്യയിലെത്തുന്നത്. അയോദ്ധ്യയിലെത്തിയ രാഹുല്‍ ഹിന്ദു പുരോഹിതന്‍ മഹാന്ത് ഗ്യാന്‍ ദാസിനെയും സന്ദര്‍ശിച്ചു. അതേസമയം തകര്‍ക്കപ്പെട്ട തര്‍ക്ക മന്ദിരം രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചില്ല.
അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടി പ്രചാരണാര്‍ത്ഥം നടത്തുന്ന മഹായാത്രയുടെ ഭാഗമായാണ് രാഹുല്‍ അയോദ്ധ്യയിലെത്തിയത്. തിരഞ്ഞെടുപ്പ് വിദഗ്ദ്ധന്‍ പ്രശാന്ത് കിശോറിന്റെ നിര്‍ദ്ദേശ പ്രകരമാണ് രാഹുലിന്റെ ഈ സന്ദര്‍ശനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. . ഫൈസാബാദില്‍ അംബേദ്കര്‍ നഗറിലെ കിച്ചോച്ച ശരീഫ് ദര്‍ഗ സന്ദര്‍ശിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.എല്ലാ രാഷ്ട്രീയക്കാരും തന്നെ കാണാന്‍ ഇവിടെ വരാറുണ്ടെന്നും താന്‍ അവരെയെല്ലാം അനുഗ്രഹിക്കാറുണ്ടെന്നും ഗ്യാന്‍ ദാസ് പറഞ്ഞു. രാഹുല്‍ ഗാന്ധിയെയും താന്‍ അനുഗ്രഹിച്ചെന്നും അദ്ദേഹം നല്ല മനുഷ്യനാണെന്നും ഗ്യാന്‍ ദാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സന്ദര്‍ശനത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ താത്പര്യമാണ് ഇതിന് പിന്നിലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഇത്തവണ ഭരണം പിടിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന കോണ്‍ഗ്രസ് തങ്ങള്‍ക്ക് നഷ്ടപ്പെട്ട ബാഹ്മണ, മുസ്ലിം,ദളിത് വോട്ടുകള്‍ തിരിച്ചു പിടിക്കാനാണ് ഇത്തരം സന്ദര്‍ശനങ്ങള്‍ ഒരുക്കുന്നതെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top