ബിജെപിക്ക് വെറും 31 ശതമാനം വോട്ട് ;ബാക്കി 69 ശതമാനവും ബിജെപിക്ക് എതിരാണ്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി; അശോക് ഗെഹ്‌ലോട്ട്

ന്യൂഡല്‍ഹി: ബിജെപി 31 ശതമാനം വോട്ട് നേടിയാണ് അധികാരത്തില്‍ എത്തിയത്. ബാക്കി 69 ശതമാനവും ബിജെപിക്ക് എതിരാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഇന്‍ഡ്യാ മുന്നണിയുടെ ആദ്യയോഗം ബെംഗളൂരുവില്‍ ചേര്‍ന്ന ദിവസം തന്നെ എന്‍ഡിഎ ഭയത്തിലാണെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. എന്നാല്‍ പ്രതിപക്ഷ മുന്നണിയിലെ നേതാക്കളോട് സംസാരിച്ച ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തതെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാ തിരഞ്ഞെടുപ്പിലും പ്രാദേശിക ഘടകങ്ങള്‍ ഉണ്ടാവും. എന്നാല്‍ രാജ്യത്തെ സാഹചര്യം 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണെന്നും ഗെഹ്ലോട്ട് ഇന്‍ഡ്യാ മുന്നണിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ചന്ദ്രയാന്‍-3യുടെ വിജയത്തിന് പിന്നില്‍ മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും പങ്കുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു. ചന്ദ്രയാന്‍ -3 യുടെ വിജയത്തില്‍ നെഹ്റുവിന്റെ സംഭാവന നിര്‍ണായകണ്. ഇന്ദിരാഗാന്ധിയുടെയും നെഹ്റുവിന്റെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോഴത്തെ നേട്ടങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Top