രാഹുൽ ഗാന്ധിക്ക് പിന്തുണയേറുന്നു,ഇന്ത്യ ടുഡേ പൊളിറ്റിക്കൽ സർവേയിൽ പ്രധാനമോഡിയേക്കാൾ ജനപിന്തുണ രാഹുലിന്

ന്യുഡൽഹി :പ്രധാന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയേക്കാൾ പിന്തുണ രാഹുൽ ഗാന്ധിക്ക്.കേരളം,തമി‍ഴ്നാട് എന്നിവിടങ്ങളിൽ ഇന്ത്യ ടുഡെ നടത്തിയ പൊളിറ്റിക്കൽ സ്റ്റോക്ക് എക്സ്ചേഞ്ച് സർവേയുടേയാണ് കണ്ടെത്തൽ.നേരത്തെ ആന്ധ്രപ്രദേശിലും രാഹുൽ ഗാന്ധി ഒരു സർവേയിൽ മോഡിയെ മറികടന്നിരുന്നു.

കേരളത്തിൽ 38 ശതമാനമാണ് രാഹുലിനെ പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണയ്ക്കുന്നത്.31 ശതമാനം പേർ നരേന്ദ്രമോഡിക്ക് അനുകൂലമാണ്.തമി‍ഴ്നാട്ടിൽ 36 ശതമാനം പേർ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുന്തുണയ്ക്കുന്നു.29 ശതമാനമാണ് മോഡിയെ പിന്തുണയ്ക്കുന്നത്.കേരളത്തിൽ 20 ലോകസഭാ മണ്ഡലങ്ങളിലെ 7920 പേർ സർവേയിൽ പങ്കെടുത്തു.തമി‍ഴ്നാട്ടിൽ 39 ലോകസഭാ മണ്ഡലങ്ങളിലെ 14,820 പേർ സർവേയിൽ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top