‘”ഡബ്ലിള്‍ എ” പ്രയോഗവുമായി ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി; റാഫേലില്‍ കുലുങ്ങി ലോകസഭ.പ്രധാനമന്ത്രി മുറിയില്‍ ഒളിച്ചിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി

ന്യുഡൽഹി:പ്രധാനമന്ത്രിയുമായി സംവദിക്കുന്നതിന് എനിക്ക് 20 മിനിറ്റ് തരൂ എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി .റഫാല്‍ ചര്‍ച്ചയില്‍ നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ ലോക്സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നു . റഫാല്‍ കരാറുമായി ബന്ധപ്പെട്ട് ചോദ്യങ്ങളെ നേരിടാന്‍ മോദിക്ക് ചങ്കൂറ്റമില്ലെന്ന് രാഹുല്‍ പറഞ്ഞു. ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ വന്ന് മറുപടി പറയാനുള്ള ധൈര്യം മോദിക്കില്ലെന്നും അദ്ദേഹം സ്വന്തം മുറിയില്‍ ഒളിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ഇടപാടിനെക്കുറിച്ച് ലോക്സഭയിൽ ബുധനാഴ്ച നടന്ന ചർച്ചയ്ക്കു ശേഷമായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ വെല്ലുവിളി. റഫാലിനെക്കുറിച്ചു പ്രധാനമന്ത്രിയുമായി സംവദിക്കുന്നതിനു എനിക്ക് 20 മിനിറ്റ് തരൂ, പക്ഷേ അദ്ദേഹത്തിനു ധൈര്യമുണ്ടാകുമെന്നു തേന്നുന്നില്ല. ചോദ്യങ്ങളെ നേരിടാൻ ഭയക്കുന്നതുകൊണ്ടാണു പ്രധാനമന്ത്രി സഭയിൽ നിന്ന് ഇറങ്ങിപ്പോയതെന്നും അദ്ദേഹം പറഞ്ഞു.

റഫാല്‍ വിഷയത്തില്‍ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധിയും പ്രസംഗത്തില്‍ ലോകസഭ സതംഭിക്കുന്ന കാഴ്ച വരെയുണ്ടായി. ബിജെപിക്കെതിരെ തുടരെ ആരോപണങ്ങള്‍ ഉന്നയിച്ച രാഹുല്‍, റാഫേല്‍ വിഷയത്തില്‍ വ്യവസായി അനില്‍ അംബാനിയുടെ പേര് എടത്തു പറഞ്ഞതും വാദങ്ങള്‍ക്ക് കാരണമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ലമെന്റ് മെമ്പര്‍ അല്ലാത്ത അംബാനിയുടെ പേര് സഭയില്‍ ഉന്നയിക്കാനാില്ലെന്ന് സ്പീക്കറുടെ റൂലിങ് വന്നതാണ് രാഹുല്‍ ഗാന്ധിയെ ചൊടിപ്പിച്ചത്. ‘എനിക്ക് അദ്ദേഹത്തിന്റെ പേര് പറയാന്‍ പാടില്ലെന്നാണോ സ്പീക്കര്‍ പറയുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. പാര്‍ലമെന്റ് മെമ്പര്‍ അല്ലാത്തതിനാല്‍ നിയമങ്ങള്‍ അനുസരിച്ച് അതിന് കഴിയില്ലെന്നായിരുന്നു ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ മറുപടി.

പാര്‍ലമെന്റ് അംഗം അല്ലെങ്കില്‍ പിന്നെ അദ്ദേഹം ബി.ജെ.പി അംഗം ആണോ എന്നായി പിന്നെ രാഹുലിന്റെ പരിഹാസം. ഇതിന് സ്പീക്കര്‍ക്ക് ഉത്തരമില്ലാതായതോടെ രാഹുല്‍ ഗാന്ധി തന്റെ ചോദ്യത്തിന് ആവര്‍ത്തിച്ചു. മാഡം എന്നാല്‍ ഞാന്‍ അദ്ദേഹത്തെ എ.എ (അനില്‍ അബാനി) എന്നുവിളിക്കാം എന്നായി രാഹുല്‍.

ഫ്രാന്‍സില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങിയ റഫേല്‍ കരാറില്‍ മോദി സര്‍ക്കാറുമൊത്തുള്ള അഴിമതി വിവാദത്തില്‍പെട്ട ഇന്ത്യന്‍ ബിസിനസുകാരനാണെന്ന് അംബാനി. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍.തുടര്‍ന്ന് എ.എ എന്ന പരാമര്‍ശത്തോടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. പരാമര്‍ശങ്ങള്‍ക്കിടെ തന്റെ പ്രസംഗത്തില്‍ ഒരിക്കല്‍ അംബാനി എന്ന് പേരുപറയുകയും പിന്നീട് അത് തിരുത്തി ‘ക്ഷമിക്കണം, എ.എ,’ എന്നു പറഞ്ഞതും സഭയില്‍ ചിരി പടര്‍ത്തി.

വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നൽകിയ അഭിമുഖത്തെ കേന്ദ്രീകരിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ ആക്രമണം. റഫാൽ ഇടപാടിനെക്കുറിച്ച് ആരും ചോദ്യങ്ങൾ ഉന്നയിക്കുന്നില്ലെന്നാണ് 95 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ രാജ്യം മുഴുവൻ താങ്കളോടു ചോദ്യങ്ങൾ ചോദിക്കുകയാണ്. അതിനെല്ലാം ഉത്തരം പറയണം. അധികനാൾ മുറിക്കുള്ളിൽ ഒളിച്ചിരിക്കാനാവില്ല. സത്യത്തെ മൂടിവയ്ക്കാനും ആകില്ലെന്നു രാഹുൽ ഗാന്ധി പറഞ്ഞു.

Top