ന്യുഡൽഹി:കോണ്‍ഗ്രസ് ബിജെപിയെ വീഴ്ത്താനായി ഹിന്ദുത്വ മുഖം അണിഞ്ഞു കഴിഞ്ഞു.കോണ്‍ഗ്രസിന്റെ മതേതരനയം ‘ മുസ്ലീം അനുകൂലനയം ആണെന്ന തെറ്റായ ചിന്തയിൽ അവ മാറ്റുന്നു .വോട്ട് ബാങ്ക് ലക്‌ഷ്യം വെച്ചുള്ള ഈ നയമാറ്റത്തിനു പിന്നിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയാണ് .കോൺഗ്രസ് ഹിന്ദുത്വ മുഖം സ്വീകരിച്ചതോടെ വിജയം തുടങ്ങി .ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇത് തുടങ്ങിയത്. രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര ദര്‍ശനമെല്ലാം ഈ റിപ്പോര്‍ട്ടിന്റെ ഭാഗമായിരുന്നു. പക്ഷേ ഇത് വലിയ ഫലമാണ് കണ്ടത്. കോണ്‍ഗ്രസ് വിജയത്തിന് തൊട്ടടുത്ത് എത്തുകയും ചെയ്തു. നിര്‍ഭാഗ്യം കൊണ്ടാണ് ഭൂരിപക്ഷം നേടാനാവാതെ പോയത്. എന്നാല്‍ ഇത്രയും കാലം തകര്‍ന്ന് നിന്നിരുന്ന പാര്‍ട്ടി ഇതോടെ ശക്തിപ്പെടുകയും ചെയ്തു.
ഗുജറാത്തില്‍ 85 ശതമാനത്തില്‍ അധികം ഹിന്ദുക്കളാണ് താമസിക്കുന്നത്. അതുകൊണ്ട് വലിയ ഗുണം ചെയ്തിരുന്നു. കര്‍ണാടകയിലും ഇതേ തന്ത്രമാണ് രാഹുല്‍ സ്വീകരിച്ചത് നിരവധി മഠങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. ഇത് കുറച്ച് നേട്ടം കോണ്‍ഗ്രസിനുണ്ടാക്കി. എന്നാല്‍ മധ്യപ്രദേശില്‍ ഇത് തീവ്രമായ രീതിയിലാണ് രാഹുല്‍ അവതരിപ്പിച്ചത്. താന്‍ ശിവഭക്തനാണെന്ന് വരെ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഗോത്രം വരെ ചര്‍ച്ചയായി. ഇതൊക്കെ കോണ്‍ഗ്രസ് വിരിച്ച വലയില്‍ ബിജെപിയെ ചാടിക്കുകയായിരുന്നു.
രാഹുല്‍ താന്‍ ജെയ്‌നുദ്ദാരി ബ്രാഹ്മണന്‍ ആണെന്നായിരുന്നു മധ്യപ്രദേശില്‍ പറഞ്ഞത്. മാനസരോവര്‍ യാത്ര, രാമപദ നവീകരണം തുടങ്ങിയ പുതുമ നിറഞ്ഞ പ്രഖ്യാപനങ്ങളും ഹിന്ദുക്കളെ സ്വാധീനിക്കാന്‍ രാഹുലില്‍ നിന്നുണ്ടായി. ഹിന്ദുത്വത്തിന്റെ കുത്തക തങ്ങള്‍ക്കാണെന്ന ബിജെപിയുടെ വാദങ്ങളെ പൊളിക്കാനായിരുന്നു ഈ നീക്കം. ആര്‍എസ്എസിനെ ദുര്‍ബമലമാക്കുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ബിജെപിയല്ല മറിച്ച് ആര്‍എസ്എസാണ് ബിജെപിയെ വിജയിപ്പിക്കുന്നതെന്ന് അദ്ദേഹത്തിനറിയാം.
ആര്‍എസ്എസിന് പ്രാദേശിക തലത്തില്‍ നിരവധി പ്രവര്‍ത്തകരുണ്ടെന്ന് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ ശക്തികേന്ദ്രത്തെ ഇല്ലാതാക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇതിനായി കൂടുതല്‍ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. എന്ത് കാര്യത്തിനും താന്‍ മുമ്പിലുണ്ടാവുമെന്ന് രാഹുല്‍ അറിയിച്ചിട്ടുണ്ട്. ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സീറ്റ് വര്‍ധിക്കാന്‍ വരെ സഹായകരമാകും. ആര്‍എസ്എസിന്റെ സ്വാധീന മേഖലകള്‍ പലതും കോണ്‍ഗ്രസ് പിടിച്ചെടുത്ത് കഴിഞ്ഞു. ഇതെല്ലാം ആന്റണിയെ കൂടുതല്‍ രാഹുലിനോട് അടുപ്പിച്ചിരിക്കുകയാണ്.
2014ലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം അദ്ദേഹം കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കിനെ കുറിച്ച് വിശദമായ പഠനം തന്നെ നടത്തിയിരുന്നു. ഇത് പ്രകാരമാണ് പാര്‍ട്ടിയെ എങ്ങനെ ഉയര്‍ത്തി കൊണ്ടുവരാമെന്ന് അദ്ദേഹം രാഹുലിനെ അറിയിച്ചത്. പക്ഷേ ഓരോ സംസ്ഥാന തിരഞ്ഞെടുപ്പിലും അദ്ദേഹം രാഹുലിന് സമര്‍പ്പിച്ച നിര്‍ദേശങ്ങളാണ് കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് വഴിയൊരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ രാഹുലിന്റെ വിശ്വസ്തനായ പോരാളിയാണ് എകെ ആന്റണി. ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് തിരിച്ചുവരവിന് ശ്രമിക്കവേയാണ് ആന്റണി കമ്മീഷനെ രാഹുല്‍ നിയോഗിക്കുന്നത്. അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാവുന്നത്. കോണ്‍ഗ്രസിന്റെ മതേതര നയം മുസ്ലീം അനുകൂലമാണെന്ന് ഹിന്ദുക്കള്‍ കരുതുന്നുണ്ടെന്നായിരുന്നു അദ്ദേഹം റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്കായി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന തോന്നലും ഹിന്ദുക്കള്‍ക്കുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനനുസരിച്ചാണ് പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. ഇതിന് പിന്നില്‍ ശരിക്കും എകെ ആന്റണി എന്ന തന്ത്രജ്ഞനാണ് ഉള്ളത് ജയത്തിന് ശേഷം കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്തതും അദ്ദേഹത്തെ കുറിച്ചാണ് എന്നും കേൾക്കുന്നു