മോദിക്കായി ആർപ്പുവിളിച്ച് ആൾക്കൂട്ടം;ഫ്ലയിംഗ് കിസ്സുകൾ നൽകി രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ മോദിക്കായി ആർപ്പുവിളിച്ച് ആൾക്കൂട്ടം. രാജസ്ഥാനിലൂടെ യാത്ര കടന്നുപോകുമ്പോഴാണ് ജനക്കൂട്ടം മോദി സ്തുതികൾ മുഴക്കിയത്. മോദി.. മോദി.. എന്ന് വിളിച്ച ആൾക്കൂട്ടത്തിന് നേരെ ഫ്ലയിംഗ് കിസ് നൽകുന്ന രാഹുലിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ഇതിനിടെ പ്രകോപിതരായ സഹപ്രവർത്തകരായ ഭാരത് യാത്രികരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന രാഹുലിനെയും വിഡിയോയിൽ കാണാം.
Top