ന്യുഡൽഹി:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ‘പപ്പു’ എന്ന് വിളിച്ച ബിജെപി എംപിയെ പഞ്ഞിക്കിട്ട് വീട്ടമ്മ. ബിജെപിയുടെ കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നതിനിടെ ബിജെപി എംപി രാഹുൽ ഗാന്ധിയെ പപ്പു എന്നു വിളിച്ചതാണ് വീട്ടമ്മയെ പ്രകോപിതായാക്കിയത്. ബിജെപി എംപിക്കെതിരെ ഉടൻ തന്നെ തിരുത്തണം എന്നാവശ്യപ്പെട്ട് വീട്ടമ്മ വേദിയിൽ കടന്നു വരികയായിരുന്നു. എന്നാൽ പപ്പു എന്നു എല്ലാവരും വിളിക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും വിളിക്കുന്നുണ്ടെന്നു പറഞ്ഞപ്പോൾ, മോഡി പ്രധാനമന്ത്രിയാണ് അയാൾ വിളിച്ചോട്ടെ പക്ഷെ താങ്കൾ എങ്ങനെയാണ് രാഹുൽ ഗാന്ധിയെ പപ്പു എന്നു വിളിക്കുന്നതെന്നു ചോദിച്ചാണ് വീട്ടമ്മയുടെ പ്രതികരണം. സദസ്സിലുള്ളവരും ഇതിനെതിരെ പ്രതികരിക്കുന്നത് കാണാം.ഉത്തരേന്ത്യയിൽ രാഹുൽ തരംഗം ആഞ്ഞടിക്കുന്നു എന്നതിന്റെ തെളിവ് ആണ് ഈ വീഡിയോ.
നേരത്തെ ബിജെപി എം പി ദേവജിഭായ് ആണ് രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ചത്. ഇതിനെതുടര്‍ന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ സിതാ ദമോറുമായി തര്‍ക്കമുണ്ടായി. കഴിവില്ലാത്ത കുഞ്ഞ് എന്നാണ് പപ്പു എന്ന പേര് അര്‍ഥമാക്കുന്നത്.പപ്പു കൊ ബുലാവോ, പപ്പു ഗദ്ദെ ബരേഗ’ എന്നാണ് ബിജെപി നേതാവ് പറഞ്ഞത്. പിന്നീട്, ദേവജിഭായി ക്ഷമാപണം നടത്തിയിരുന്നു .
മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടിയ തിളക്കമാർന്ന തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച് മഹാരാഷ്ട്ര മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) നേതാവ് രാജ് താക്കറെ. എതിരാളികൾ ‘പപ്പു’ എന്ന് വിളിച്ച് ആക്ഷേപിച്ച രാഹുൽ ഗാന്ധി ഇപ്പോൾ പൂജിക്കപ്പെടുന്നുവെന്ന് രാജ് താക്കറെ പറഞ്ഞു. ഗുജറാത്ത്, കർണാടക തെരഞ്ഞെടുപ്പുകളിൽ രാഹുൽ ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും തനിച്ചായിരുന്നു. ഇപ്പോൾ ‘പപ്പു’ എന്ന് വിളിക്കപ്പെട്ട ആൾ പൂജനീയനായി. രാഹുലിന്‍റെ നേതൃത്വം ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടു. നിങ്ങൾ ഇത് കാണണമെന്നും വിമർശകരോടായി രാജ് താക്കറെ ചൂണ്ടിക്കാട്ടി.
പപ്പു മോനില്‍ നിന്ന് ജനനായകനിലേക്ക് എത്തുകയാണ് രാഹുൽ ഗാന്ധി . ഇന്ത്യ കാണുന്നത് വിനയത്തിന്റെ മുഖമുള്ള രാഹുല്‍ ഗാന്ധിയെയാണ്. രാജ്യത്തെ ജനങ്ങളാണ് എല്ലാത്തിനും മുകളിലെന്ന് ഉറക്കെ പറഞ്ഞ് രാഹുല്‍ ഗാന്ധി ഇന്നലെ വൈകിട്ടു നടത്തിയ വാര്‍ത്താ സമ്മേളനം ഇന്ത്യയെ ആകര്‍ഷിക്കുന്നു. ജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യരുതെന്ന പാഠം താന്‍ പഠിച്ചത് നരേന്ദ്രമോദിയില്‍ നിന്നാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറയുന്നു.
ധാര്‍ഷ്ട്യത്തിന്റേയും അഹങ്കാരത്തിന്റേയും പ്രതീകമായി ഇന്ത്യയില്‍ പ്രതിഷ്ഠിക്കപ്പെട്ട മോദിക്കു നേരെ വിനയത്തിന്റെയും സൗമ്യതയുടെയും ചൂണ്ടു വിരലുയര്‍ത്തി രാഹുല്‍ തൊടുക്കുന്നു. അതു കൊള്ളേണ്ടിടത്തു കൊള്ളുന്നു. ഇനി വരാനിരിക്കുന്നത് രാഹുല്‍ യുഗമാണെന്ന് ഉറപ്പിക്കുന്ന പത്ര സമ്മേളനം.
നിയമസഭാ ഫലങ്ങള്‍ വരുന്നതിന്റെ തലേന്നു ഞാന്‍ എന്റെ അമ്മയുമായി 2014 ലെ തിരഞ്ഞെടുപ്പിനെ കുറിച്ചു സംസാരിച്ചു. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണതെന്നു ഞാന്‍ അമ്മയോടു പറഞ്ഞു. രാഷ്ട്രീയത്തെ കുറിച്ച് ഒട്ടേറെ കാര്യങ്ങള്‍ 2014 ലെ പോരാട്ടം എന്നെ പഠിപ്പിച്ചു. വിനയമാണ് ഏറ്റവും വലിയ മൂല്യമെന്നും രാജ്യത്തെ ജനങ്ങളാണ് എല്ലാറ്റിനും മുകളിലെന്നും ഞാന്‍ മനസ്സിലാക്കി. അധികാരത്തിലെത്തിയാല്‍ എങ്ങനെ പെരുമാറരുതെന്ന് കാര്യം നരേന്ദ്രമോദിയില്‍ നിന്നു ഞാന്‍ പഠിച്ചു. അധികാരത്തിന്റെ അഹങ്കാരം ഭരണാധികാരിയുടെ അന്ത്യമാകുമെന്നും ഞാന്‍ മോദിയെ കണ്ടു പഠിച്ചു.
5 വര്‍ഷം മുന്‍പ് രാജ്യത്തിനു മുന്നില്‍ വലിയ സ്വപ്‌നങ്ങള്‍ അവതരിപ്പിച്ചാണു മോദി അധികാരത്തിലെത്തിയത്. ഇത്രയും നാള്‍ ജനം ക്ഷമയോടെ കാത്തിരുന്നു. പക്ഷേ മോദിയും ബിജെപിയും നിരാശപ്പെടുത്തി. അടുത്ത തിരഞ്ഞെടുപ്പില്‍ മോദി അധികാരത്തിലെത്തില്ല, കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം ശക്തമായി മുന്നോട്ടു നീങ്ങും. ഐക്യ പ്രതിപക്ഷത്തിനു മുന്നില്‍ തളര്‍ന്ന അവസ്ഥയിലാണു മോദി.
പ്രധാനമന്ത്രി അഴിമതിക്കാരനാണെന്നു ജനങ്ങള്‍ മനസ്സിലാക്കിയതാണു നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയത്തിനു വഴിയൊരുക്കിയത്. ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വിജയമാണിത്. ജനങ്ങള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് പുതിയ വീക്ഷണം അവതരിപ്പിക്കും. കര്‍ഷകര്‍ യുവാക്കള്‍, ചെറുകിട വ്യവസായികള്‍ എന്നിവര്‍ക്കെല്ലാം കോണ്‍ഗ്രസ് കൈത്താങ്ങേകും മാറ്റത്തിനു സമയമായി.
ചടുതലയും പക്വതയും ദീര്‍ഘ വീക്ഷണവും ഇഴചേര്‍ന്ന രാഹുലിന്റെ രാഷ്ട്രീയ നീക്കങ്ങളിലെ മികവിനു തെളിവാണ് ബിജെപി ഭരിച്ച സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നേടിയ വിജയം. പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തപ്പോഴും സംസ്ഥാന നേതൃത്വത്തെ മുന്നില്‍ നിര്‍ത്താന്‍ ശ്രദ്ധ പുലര്‍ത്തുകയും ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് എന്നീ യുവ നേതാക്കള്‍ക്കൊപ്പം മുതിര്‍ന്ന നേതാക്കളായ അശോക് ഗെലോട്ട്, കമല്‍നാഥ് എന്നിവരെ കളത്തിലിറക്കുകയും ചെയ്തു.