രാഹുൽ ഗാന്ധിയുടെ വാഹനത്തിന് മുകളിൽ പെൺകുട്ടി ചാടി കയറി; എസ്പിജി ഗാർഡിപ്പോലും ഞെട്ടിച്ച സംഭവം

ഗാന്ധിനഗർ: രാഹുൽ ഗാന്ധിയുടെ ഗുജറാത്തിലെ ബറൂച്ചിലെ റോഡ് ഷോയിൽ പെൺകുട്ടി രാഹുൽ ഗാന്ധി സഞ്ചരിച്ച വാനിൽ ചാടി കയറി. എസ്പിജി ഗാർഡിപ്പോലും ഞെട്ടിച്ച സംഭവത്തിന്റെ അവസാനം സന്തോഷത്തിലായിരുന്നു കലാശിച്ചത്. ഗാഹുൽ ഗാന്ധിയോടൊപ്പം നിന്ന് സെൽഫി എടുക്കാനായിരുന്നു പെൺകുട്ടിയുടെ ത്യാഗം. എന്നാൽ ചുമ്മ ഒരു സെൽഫി എടുക്കലല്ല. തോളിൽ കൈയ്യിട്ട് സെൽഫി എടുത്ത്, എടുത്ത സെൽഫി ക്ലിയർ തന്നെയാണോ എന്ന് തീർച്ചപ്പെടുത്തിയാണ് പെൺകുട്ടി വാനിന്റെ മുകളിൽ നിന്ന് ഇറങ്ങിയത്.

രാഹുൽ ഗാന്ധിയുമായി സെൽഫിയെടുക്കുന്ന പെൺകുട്ടിയുടെ വീഡിയോ ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഗുജറാത്തിലെ നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് രാഹുൽ ഗാന്ധി റോഡ് ഷോ നടത്തിയത്. കള്ളപ്പണം രാജ്യത്തേക്ക് തിരികെ കൊണ്ടുവരുമെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിക്കാനും രാഹുൽ ഗാന്ധി മറന്നില്ല. മോദി സർക്കാർ അധികാരത്തിലെത്തിയിട്ട് 3 വർഷമായി. സ്വിസ് ബാങ്ക് അക്കൊണ്ടുള്ള എത്ര കള്ളപ്പണക്കാർ അഴിക്കുള്ളിലായെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.rahul-gandhi-selfie_

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വിസ് ബാങ്ക് അക്കൗണ്ടിനെയും കള്ളപ്പണത്തെയും കുറിച്ച് മോദി പറയുന്നുണ്ടെന്നും അത് തിരിച്ചുകൊണ്ടുവരാന്‍ അദ്ദേഹം എന്താണ് ചെയ്തതെന്നും രാഹുല്‍ ചോദിച്ചു. ‘നരേന്ദ്രമോഡിജി ജയിലില്‍ അടച്ച കള്ളപ്പണക്കാരന്റെ ഒരാളുടെയെങ്കിലും പേരുപറയാമോ? വിജയ് മല്ല്യയെ നോക്കൂ, അദ്ദേഹം ലണ്ടനില്‍ ആഘോഷിക്കുകയാണ്. മോഡിജി എന്താണ് ചെയ്തത്’ രാഹുല്‍ ചോദിക്കുന്നു.

ടാറ്റനാനോ പോലുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കോടിക്കണക്കിന് രൂപ ലോണ്‍ നല്‍കുകയാണ്. എന്നാല്‍ ഗുജറാത്തിലെ കര്‍ഷകര്‍ എല്ലാ ദുരിതവും അനുഭവിക്കുന്നു. ടാറ്റക്ക് കൊടുത്ത ലോണ്‍ തുകയുണ്ടെങ്കില്‍ എല്ലാ കര്‍ഷകരുടെയും കടം എഴുതി തള്ളാമെന്നും രാഹുല്‍ പറഞ്ഞു. മൂന്ന് ദിവസത്തെ ഗുജറാത്ത് പര്യടനം പ്രചരണത്തിന്റെ ഭാഗമായി മൂന്നുദിവസത്തെ യാത്രക്കായാണ് രാഹുല്‍ ഗുജറാത്തില്‍ എത്തിയത്. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളായിരുന്ന ബരൂജ്, സൂറത്, താപി ജില്ലകളാണ് അദ്ദേഹം സന്ദര്‍ശിക്കുക.മോദിക്കും ബിജെപിക്കുമെതിരെ ഗുജറാത്തില്‍ രാഹുല്‍ ശക്തമായി രംഗത്തുണ്ട്. നേരത്തെയും അദ്ദേഹം മോദിയേയും അമിത്ഷായേയും ഗുജറാത്തില്‍ വെല്ലുവിളിച്ചിരുന്നു.

Top