ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സോണിയ ഗാന്ധി.ദീപാവലിക്ക് ശേഷം രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.നേരത്തെ രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനമേറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ്,ഉത്തരാഖണ്ഡ്,ഡല്‍ഹി ഘടകങ്ങള്‍ പ്രമേയം പാസ്സാക്കിയിരുന്നു.ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ ഡല്‍ഹിയില്‍ പിസിസി അധ്യക്ഷന്‍മാര്‍ യോഗം ചേര്‍ന്നിരുന്നു.വർഷങ്ങളായി നിങ്ങൾ ഈ ചോദ്യം ചോദിക്കുന്നു, ഇപ്പോൾ ഇത് യാഥാർഥ്യമാകുന്നുവെന്ന് സോണിയ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. വരുന്ന ദീപാവലിക്കു ശേഷം രാഹുൽ നേതൃത്വം സ്ഥാനം ഏറ്റെടുക്കുമെന്നാണ് അറിയുന്നത്.മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആത്മകഥയുടെ പ്രകാശനചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സോണിയഗാന്ധി.
രാഹുൽ ഗാന്ധി ഉടൻ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് നേരത്തെ തന്നെ മുതിർന്ന കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. രാഹുൽ പാർട്ടി അധ്യക്ഷനായാൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നായിരുന്നു വീരപ്പമൊയ്‌ലിയുടെ പ്രസ്താവന. രാഹുൽ അധ്യക്ഷനായാൽ അത് പാർട്ടിക്കു ഗുണം ചെയ്യും. രാജ്യത്തിനും ഗുണം ചെയ്യുമെന്നു വീരപ്പ മൊയ്‌ലി പറഞ്ഞു. പാർട്ടി ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾത്തന്നെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ താൻ ത യാറാണെന്ന വസ്തുത രാഹുൽ വ്യക്തമാക്കിയിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതല ഏറ്റെടുത്താൽ ഉടൻതന്നെ പാർട്ടിക്കുള്ളിൽ വലിയ അഴിച്ചു പണികൾ നടക്കും. ഇപ്പോൾ വിവിധ സംസ്ഥാ നങ്ങളുടെ ചുമതല വഹിക്കുന്നവർക്കു മാറ്റമുണ്ടാകും. ഇത് പ്രത്യേക സമയപരിധിക്കുള്ളിൽ തന്നെ നടപ്പാക്കും. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്നാണു കരുതുന്നത്.