‘ഈ ചെങ്ങാതിയല്ലേ പുതുപ്പള്ളിയില്‍ പുതിയ ബസ് സ്റ്റാന്റ് വരാന്‍ ജയിക്കിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് പോട്ട് ചോദിച്ചത് ‘; രാഹുല്‍ മാങ്കൂട്ടത്തില്‍

സിപിഐഎം നേതാവും നടനുമായ എം.മുകേഷ് എംഎല്‍എക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്റ് അപകടാവസ്ഥയില്‍ ആയിട്ടും നന്നാക്കുന്നില്ല എന്ന് ആരോപിച്ച് ഗതാഗത മന്ത്രിക്കെതിരെ മുകേഷ് എംഎല്‍എ. ഈ ചെങ്ങാതിയല്ലേ പുതുപ്പള്ളിയില്‍ പുതിയ ബസ് സ്റ്റാന്റ് വരാന്‍ ജയിക്കിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് വോട്ട് ചോദിച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്

KSRTC ബസ്സ് സ്റ്റാന്റ് അപകടാവസ്ഥയില്‍ ആയിട്ടും നന്നാക്കുന്നില്ല എന്ന് ആരോപിച്ച് ഗതാഗത മന്ത്രിക്കെതിരെ മുകേഷ് MLA ….
ഈ ചെങ്ങാതിയല്ലേ പുതുപ്പള്ളിയില്‍ പുതിയ ബസ് സ്റ്റാന്റ് വരാന്‍ ജയിക്കിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് പോട്ട് ചോദിച്ചത് ….
ഒത്തില്ല , ഒത്തില്ല ….

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു മുകേഷിന്റെ പരാമര്‍ശം. ഇപ്പോഴത്തെ ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെയും മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരെയും വിമര്‍ശനം ഉന്നയിച്ചു. ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരെ നേരിട്ട് കണ്ട് കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുകേഷ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്

പറയാതെ വയ്യ… ????
കൊല്ലം നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് കെട്ടിടം അപകടാവസ്ഥയില്‍ ആണെന്ന് മനസ്സിലാക്കിയതിനു ശേഷം ഒരു എംഎല്‍എ എന്ന നിലയില്‍ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെടുകയും. ആദ്യം എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നല്‍കാം എന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നല്‍കുകയും ചെയ്യുകയുണ്ടായി.
നിരവധി പ്രാവശ്യം നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കുകയും വിഷയങ്ങള്‍ അവതരിപ്പിച്ച് ആയതിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്……
കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല… യാത്രികര്‍ക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നില്‍ക്കാന്‍ കഴിയുന്ന മിനിമം സൗകര്യമാണ്.
അത് നല്‍കാന്‍ മാനേജ്‌മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും..

Top