തിരുവല്ല:ബിഷപ്പ് കെ പി യോഹന്നാൻ ആണോ ഇ ടിയുടെ അടുത്ത നോട്ടപ്പുള്ളി ? ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളിലും കെ.പി. യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. പുലര്‍ച്ചെയാണ് റെയ്ഡ് തുടങ്ങിയത്. മറ്റ് സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.അതോടൊപ്പം, ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. 2012-ല്‍ യോഹന്നാനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
യോഹന്നാനും അദ്ദേഹം നേതൃത്വം നല്കുന്ന ബിലീവേഴ്സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റും വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചു വിദേശ രാജ്യങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതായും വന്‍തോതില്‍ ഭൂമിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാങ്ങിക്കൂട്ടുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു എന്നും ദീപിക റിപ്പോർട്ട് ചെയ്യുന്നു .