പാകിസ്താന്റെ നിര്‍ദേശ പ്രകാരമാണ് കശ്മീരില്‍ സംഘര്‍ഷം നടക്കുന്നതെന്ന് രാജ്‌നാഥ് സിംഗ്

rajnath-sing

ദില്ലി: കശ്മീരില്‍ സംഘര്‍ഷം ഉണ്ടാക്കുന്നത് പാകിസ്താന്റെ സഹായത്തോടെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ സഹായം നല്‍കുന്നു. ഇന്ത്യയിലെ ഇസ്ലാം മത വിശ്വാസികളെ കുറിച്ച് ഓര്‍ത്ത് പാകിസ്ഥാന്‍ ബുദ്ധിമുട്ടണ്ടെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.

പാകിസ്ഥാന്‍ എത്ര ശ്രമിച്ചാലും കാശ്മീരില്‍ സമാധാനം പുനസ്ഥാപ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു. കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഫ്യൂ യില്‍ ഇളവ് അനുവദിക്കും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം നാഷണല്‍ കോണ്‍ഫറന്‍സ് ബഹിഷ്‌കരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഇതില്‍ പാകിസ്താന്‍ ഇടപെടേണ്ട കാര്യമില്ലെന്നും രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ മുസ് ലിങ്ങളുടെ കാര്യമോര്‍ത്ത് പാകിസ്താന്‍ വിഷമിക്കേണ്ടതില്ലെന്നും ഈ കാര്യത്തില്‍ ഇന്ത്യക്കാര്‍ വിഷമിച്ചു കൊളളുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. കശ്മീരില്‍ നടക്കുന്നതും രാജ്യവും വിഘടനവാദികളും തമ്മിലുളള യുദ്ധമാണെന്നും കശ്മീരില്‍ പാകിസ്താന്‍ വൃത്തികെട്ട കളിയാണ് കളിക്കുന്നതും രാജ്നാഥ് സിംഗ് പറഞ്ഞു. കശ്മീര്‍ താഴ് വരയില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങളില്‍ അതിയായ വേദനയുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

കശ്മീരിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പാകിസ്താന്‍ തന്നെയാണെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. കശ്മീരില്‍ സംഘര്‍ഷങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് പാകിസ്താന്‍ ആണെന്നും ജനങ്ങളെയല്ല വിഘടനവാദികളെയാണ് സുരക്ഷാ ഭടന്‍മാര്‍ നേരിടുന്നതെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു.

Top