ന്യുഡൽഹി :കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റീലേക്കുളള തെരഞ്ഞെടുപ്പ് നവംബർ 29ന്. ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. നവംബർ 9ന് വിജ്ഞാപനമിറങ്ങും. വോട്ടെണ്ണലും അതേദിവസം നടക്കും. 16ന് നാമനിർദേശ പത്രികാ സമർപണം.
ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്ക് നടക്കുന്ന രാജ്യസഭ സീറ്റില്‍ കേരള കോണ്‍ഗ്രസ് എം തന്നെ മത്സരിച്ചേക്കും. ജോസ് കെ മാണി മത്സരിക്കില്ല. പകരം സ്റ്റീഫന്‍ ജോര്‍ജ്ജിനാണ് സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പിലും സ്റ്റീഫന്‍ ജോര്‍ജ്ജിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. ഘടകക്ഷികളുടെ സീറ്റുകള്‍ സിപിഐഎം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നാണ് സിപിഐ നിലപാട്.
നവംബര്‍ 29 നാണ് ജോസ് കെ മാണി രാജിവച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ ഒന്‍പതിന് വിജ്ഞാനം ഇറക്കും. 16 നാണ് പത്രിക സമര്‍പ്പണം. ഈ വര്‍ഷം ജനുവരി ഒന്‍പതിനാണ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചത്. യുഡിഎഫിന്റെ ഭാഗമായിരിക്കെ ലഭിച്ച രാജ്യസഭാംഗത്വം മുന്നണി മാറ്റത്തെ തുടര്‍ന്നാണ് ജോസ് കെ മാണി രാജിവച്ചത്. തുടര്‍ന്ന് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാല മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ ഇലക്ഷൻ കമ്മിഷനോടു നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്‌ണൻ, വി.ആർ. സുനിൽ കുമാർ, ജോബ് മൈക്കിൾ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരി 11 നാണ് ജോസ് കെ. മാണി രാജിവച്ചത്.