മാറിടങ്ങൾ ദാനം ചെയ്യാന്‍ രാഖി സാവന്ത്!!! ചിരിച്ച് തള്ളേണ്ടതല്ലെന്ന് ആരാധകര്‍; ബ്രസ്റ്റ് ക്യാന്‍സര്‍ രോഗികളെ സന്തോഷിപ്പിക്കുന്ന പ്രഖ്യാപനം

വിവാദ പ്രസ്താവനകളുടെ കളിത്തോഴിയാണ് രാഖി സാവന്ത്. സിനിമകളിലും ടെലിവിഷനിലും വേണ്ടത്ര ശ്രദ്ധ കിട്ടാതാകുമ്പോഴും വാര്‍ത്തകളില്‍ താരം ഇടം പിടിച്ചിരിക്കും. ഇതിനുള്ള നുറുക്ക് വിദ്യകള്‍ ഇഷ്ടം പോലെ കയ്യിലുണ്ട്.

എന്നാല്‍ ഇത്തവണ രാഖി വാര്‍ത്തകളില്‍ നിറയുന്നത് ഉജ്ജ്വലമായൊരു സാമൂഹ്യപ്രവര്‍ത്തനത്തിന്റെ പേരിലാണ്. അവയവ ദാനത്തിന് തയ്യാറാണെന്ന് പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ നടിയുടെതായി പുറത്ത് വന്നിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വീഡിയോയിലൂടെയാണ് രാഖി ഇക്കാര്യം അറിയിച്ചത്. ബ്രസ്റ്റ് ക്യാന്‍സറിനെ അതിജീവിച്ചവരെ പരിഗണിച്ചാണ് തന്റെ അവയവദാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റുള്ളവര്‍ക്കുവേണ്ടി തങ്ങളുടെ അവയവഭാഗങ്ങളും അവയവങ്ങളും ദാനം ചെയ്തുകൊണ്ട് ഒട്ടേറെപ്പേര്‍ സ്‌നേഹദാനം ചെയ്യുന്നുവനെന്നും തന്റെ കയ്യില്‍ മാറിടം മാത്രമാണുള്ളതെന്നും അതിനാല്‍ സ്തനങ്ങള്‍ ദാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നുമാണ് രാഖി പറഞ്ഞത്. രാഖിയുടെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. ‘ആര്‍ക്കാണ് ഇതു ലഭിക്കുകയെന്ന് നമുക്ക് കാണാം.’ എന്നാണ് വീഡിയോയുടെ അവസാനം രാഖി പറയുന്നത്.

രാഖിയുടെ ചിന്തകളെ പ്രശംസിച്ചുകൊണ്ട് ചിലര്‍ വീഡിയോയോട് പ്രതികരിക്കുന്നുണ്ട്. അതേസമയം രാഖിയുടെ വീഡിയോയെ തമാശയെന്നു പറഞ്ഞ് തള്ളിക്കളയുകയാണ് ഭൂരിപക്ഷം പേരും ചെയ്തിരിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ ബ്രസ്റ്റ് എന്‍ഹാന്‍സ്‌മെന്റ് സര്‍ജറിക്ക് വിധേയമായിട്ടുണ്ടെന്ന് രാഖി അവകാശപ്പെട്ടിരുന്നു. പിന്നീട് 2010ല്‍ ഇത് നീക്കം ചെയ്തതായും രാഖി അവകാശപ്പെട്ടിരുന്നു.

Top