ചുംബനത്തിന് 55 റീടേക്കുകള്‍; എല്ലാത്തിനും കാരണം അയാളെന്ന് രാഖി സാവന്ത്; ചുംബനരംഗം പൂര്‍ത്തിയാക്കിയത് മദ്യം കുടിച്ച് 

വിവാദ നായിക രാഖി സാവന്ത് വീണ്ടും ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ചിത്രത്തിലെ ചുംബനരംഗം കൊണ്ടാണ് നടി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത്.   ചിത്രത്തിലെ ചുംബനരംഗത്തിനായി 55 റീടേക്കുകളാണ് നടിക്ക് വേണ്ടി വന്നത്. കൂടാതെ ടെന്‍ഷന്‍ കൂടി മദ്യകുപ്പിയുടെ പകുതിയും കുടിച്ചു തീര്‍ത്തു. അതിന് ശേഷമാണ് ചുംബനരംഗം പൂര്‍ത്തിയാക്കിയത്. ഇതിനൊക്കെ കാരണം മിഖ സിങ് ആണെന്നും രാഖി പറയുന്നു. ഒരു പാര്‍ട്ടിക്കിടെ അപ്രതീക്ഷിതമായി മിഖ സിങ് രാഖി സാവന്തിനെ ലിപ്‌ലോക്ക് ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. ആ ദുരനുഭവം തന്നെ ഇപ്പോഴും പിന്തുടരുന്നെന്ന് രാഖി പറയുന്നു. ‘ഈ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മിഖ സിങിനെയാണ് എനിക്ക് ഓര്‍മ വരുന്നത്. ആ സംഭവം എന്റെ മനസ്സില്‍ നിന്ന് മായുന്നില്ല. എനിക്ക് പേടിയാണ്. ആരോ എന്നെ ഉപദ്രവിക്കാന്‍ വരുന്നപോലെ. സിനിമയ്ക്കായി ക്യാമറയുടെ മുന്നില്‍ നിന്ന് ഇതുചെയ്യുന്നതായി തോന്നുന്നേ ഇല്ല. ഷൂട്ടിനുടനീളം ടെന്‍ഷനില്‍ ആയിരുന്നു. ചുംബനരംഗം ഇതിന് മുമ്പ് ചെയ്തിട്ടുമില്ല. അതുകൊണ്ടാണ് മദ്യം കഴിക്കേണ്ടി വന്നത്.’-രാഖി പറഞ്ഞു. ചുംബനരംഗം സിനിമയില്‍ ഒഴിവാക്കാനാകാത്ത ഒന്നായതുകൊണ്ടാണ് അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും രാഖി പറഞ്ഞു.

https://youtu.be/Rf42fAcLw-Q

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top