മുംബൈ: സോഷ്യല്‍ മീഡിയയില്‍ നടിമാര്‍ക്കെതിരെ അശ്ലീല കമന്റുകള്‍ വരുന്നത് പുതുമയല്ല. ആദ്യകാലങ്ങളില്‍ നടിമാര്‍ പ്രതികരിക്കാതെ ഇരുന്നെങ്കിലും ഇപ്പോള്‍ കുറിക്ക് കൊള്ളുന്ന മറുപടികള്‍ അവരും നല്‍കാറുണ്ട്. അതൊക്കെയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.
തെന്നിന്ത്യന്‍ നടി രാകുല്‍ പ്രീത് ട്വിറ്ററില്‍ ജീന്‍സ് ഷര്‍ട്ടും ഷോര്‍ട്ട്‌സും ധരിച്ച് കാറില്‍ നിന്നിറങ്ങുന്ന ചിത്രങ്ങള്‍ പങ്കു വെച്ചതിനു താഴെ കാറിലെ സെഷന്‍സ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പാന്റ്‌സ് ഇടാന്‍ മറന്നു. എന്നു കമെന്റിട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ട രാകുല്‍ പ്രീത് രൂക്ഷമായ ഭാഷയില്‍ തന്നെ ഇതിനോട് പ്രതികരിച്ചു. ‘കാറിലെ സെഷനുകളെക്കുറിച്ച് താങ്കളുടെ അമ്മയ്ക്ക് നല്ല പോലെ അറിയാമെന്നു തോന്നുന്നു. അതുകൊണ്ടായിരിക്കും താനതില്‍ വിദഗ്ദനായത്. ഇത്തരം സെഷനുകളെക്കുറിച്ചല്ലാതെ വിവരമുണ്ടാക്കുന്ന വല്ലതും പറഞ്ഞു തരാന്‍ അമ്മയോടു പറയൂ.
ഇതുപോലെ ചിന്തിക്കുന്ന ആളുകള്‍ ഉള്ളിടത്തോളം സ്ത്രീകള്‍ക്ക് ഈ സമൂഹത്തില്‍ സുരക്ഷിതരായിരിക്കാന്‍ കഴിയില്ല. തുല്യതയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും വെറുതെ തര്‍ക്കിച്ചിട്ടു കാര്യമില്ല.’ രാകുല്‍ മറുപടി കുറിച്ചു. താരത്തിന്റെ ഈ മറുപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിക്കഴിഞ്ഞു.