ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി അഭിഭാഷകനും ആര്‍ജെഡി എംപിയുമായ രാംജഠ് മലാനി രംഗത്ത്. ഇനിയാരും മോദിയെ വിശ്വസിക്കരുതെന്നാണ് രാംജഠ് മലാനി പറയുന്നത്. മോദിയുടെ വാക്കുകളും വാഗ്ദാനങ്ങളും വെറുതെയാണെന്നും അദ്ദേഹം പറയുന്നു.
കള്ളപ്പണം തിരികെയെ എത്തിക്കാമെന്ന വാഗ്ദാനം നല്‍കിയ മോദിയെ സഹായിച്ച താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന പാലിക്കാന്‍ മോദി സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മോദിയുടെ വാക്കുകളില്‍ വിശ്വസിച്ച താന്‍ ഉള്‍പ്പെടുന്ന ജനം വഞ്ചിക്കപ്പെട്ടുവെന്നും കുറ്റബോധം തോന്നുന്നുവെന്നും രാം ജഠ്മലാനി പറഞ്ഞു.
മോദി അധികാരത്തിലെത്തി രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഒരു ഡോളര്‍ പോലും ഇന്ത്യയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. മോദിയെ താന്‍ ഒരുപാട് സഹായിച്ചു. അതില്‍ എനിക്ക് കുറ്റബോധമുണ്ട്. മോദിയെ വിശ്വസിക്കരുതെന്നാണ് തനിക്ക് ജനങ്ങളോട് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സമാജ്വാദി സിന്ധി സഭയുടെ പ്രാദേശിക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ പറയുന്നത് കള്ളപ്പണം ഇന്ത്യയിലേക്കെത്തിക്കാന്‍ നടപടിയെടുക്കുന്നുണ്ടെന്നാണ്. എന്നാല്‍, കള്ളപ്പണം നിക്ഷേപിച്ചവര്‍ അത് സുരക്ഷിതമായി പിന്‍വലിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണം സര്‍ക്കാര്‍ ഖജനാവിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് 2009 മുതല്‍ സുപ്രീംകോടതിയില്‍ വാദിക്കുന്നയാളാണ് രാം ജഠ് മലാനി.
എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ വിദേശ രാജ്യത്തുള്ള കള്ളപ്പണം ഇന്ത്യയിലെത്തിക്കുമെന്നും ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടുകളിലും 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നുമായിരുന്നു മോദിയുടെ വാഗ്ദാനം. എന്നാല്‍, ഒരു ഡോളര്‍ പോലും തിരിച്ചെത്തിക്കാന്‍ മോദിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.