
ഗുവാഹത്തി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഭാര്യയാണെന്നു കോണ്‍ഗ്രസ് നേതാവ് നിലമോനി സെന്‍ ദേഖ. അസമിലെ നല്‍ബാറി ജില്ലയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ദേഖയുടെ വിവാദ പരാമര്‍ശം. ഉണ്ടായത്.ഖേദയ്ക്കു പുറമെ കോണ്‍ഗ്രസിലെ മറ്റ് ചില നേതാക്കളും ഇത്തരത്തില്‍ പ്രതികരിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസിന്റെ സംസ്‌കാരവും നിലവാരവുമാണ് ഇത് കാണിക്കുന്നതെന്ന് ബിജെപി നേതാവ് സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ എത്രയും വേഗം നടപടി എടുക്കണമെന്ന് കേന്ദ്ര കായിക മന്ത്രി കൂടിയായ സോനാവാള്‍ ആവശ്യപ്പെട്ടു. മോദിയെ കുറിച്ച് ഇത്തരം നിലവാരമില്ലാത്ത ആരോപണം ഉന്നയിച്ച ഖേദിക്കും മറ്റുള്ളവര്‍ക്കുമെതിരെ കോണ്‍ഗ്രസില്‍ നിന്ന് ഉടനടി നടപടി ഉണ്ടാകണമെന്നും സോനവാള്‍ പറഞ്ഞു. അസം ബിജെപി ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.