
ന്യൂഡല്‍ഹി: നെസ് ലെയുടെ മാഗി നൂഡ്ല്‍സ് നിരോധിക്കപ്പെട്ട സാഹചര്യം മുതലെടുത്ത് സ്വദേശി ആട്ട നൂഡ്ല്‍സുമായി യോഗാ ഗുരു ബാബാ രാംദേവ് രംഗത്ത്.മാഗി നിരോധിച്ചത് രാംദേവിനെ സഹായിക്കാനോ എന്ന ചോദ്യം ഉന്നയിച്ചു ചിലര്‍ രംഗത്തെത്തുകയും ചെയ്തു.
ഹരിദ്വാറില്‍ നടന്ന ചടങ്ങിലാണ് നൂഡ്ല്‍സ് ബാബ പുറത്തിറക്കിയത്. പൂര്‍ണമായും ആട്ടയില്‍നിന്ന് നിര്‍മിച്ചതെന്ന അവകാശവാദത്തോടെയാണ് രാംദേവിന്‍െറ കമ്പനിയായ ‘പതഞ്ജലി’ നൂഡ്ല്‍സ് രംഗത്തുവന്നിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിനത്തെിയവര്‍ക്ക് രാംദേവ് നേരിട്ട് നൂഡ്ല്‍സ് വിളമ്പുകയും ചെയ്തു.
തന്‍െറ നൂഡ്ല്‍സില്‍ മൈദ ഉപയോഗിക്കുന്നില്ളെന്നും കുട്ടികള്‍ക്ക് പോഷകാഹരമായി ഇത് ഉപയോഗിക്കാമെന്നും രാംദേവ് പറഞ്ഞു. വിദേശ കമ്പനികളുടെ വിഷമയമായ ഉല്‍പന്നങ്ങള്‍ക്ക് പകരം ഇന്ത്യക്കാര്‍ക്ക് സ്വദേശി ഉല്‍പന്നങ്ങള്‍ എത്തിക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പവര്‍വിറ്റ എന്നപേരില്‍ ഹോര്‍ലിക്സ്, കോംപ്ളാന്‍, ബോണ്‍വിറ്റ എന്നിവക്ക് പകരം കുട്ടികള്‍ക്ക് ‘ഹെല്‍ത്ത് ഡ്രിങ്ക്’ പുറത്തിറക്കുമെന്നും ചടങ്ങില്‍ പ്രഖ്യാപിച്ചു.ആട്ടാ നൂഡില്‍സ് എന്ന പേരിലാണ് സ്വന്തം ബ്രാന്‍ഡ് നൂഡില്‍സ് ബാബ രാംദേവ് പുറത്തിറക്കിയത്. വ്യാഴാഴ്ചയാണ് അദ്ദേഹം പുതിയ ഇന്‍സ്റ്റന്റ് നൂഡില്‍സ് പുറത്തിറക്കിയത്. തന്റെ പതഞ്‌ലി ഗ്രൂപ്പിന്റെ ബ്രാന്‍ഡിലാണ് പുതിയ ഉത്പ്പന്നം അവതരിപ്പിച്ചത്. പേര് പോലെ തന്നെ ഗോതമ്പ് മാത്രം ഉപയോഗിച്ച് നിര്‍മിച്ചതാണ് ആട്ട നൂഡില്‍സെന്നാണ് രാംദേവിന്റെ അവകാശവാദം