ധൂര്‍ത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനെ പഴിക്കുന്ന പ്രതിപക്ഷം കുരുക്കില്‍; രമേശ് ചെന്നിത്തല കൈപ്പറ്റിയത് 14 ലക്ഷം രൂപ

സര്‍ക്കാര്‍ ചെലവില്‍ ധൂര്‍ത്തടിക്കുന്നു എന്ന ആരോപണം പല മന്ത്രിമാര്‍ക്കെതിരെയും അവസാനം സ്പീക്കര്‍ക്കെതിരെയു വരെ ആരോപണം ഉന്നയിക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ പ്രതിപക്ഷ നതോവ് തന്നെ ഇതേ കുരുക്കില്‍ വീണെന്നാണ് റിപ്പോര്‍ട്ട്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ടിഎ, ഡിഎ, ടെലിഫോണ്‍ ബില്‍. മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നീ ഇനത്തില്‍ 14.5 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പുറത്തുവരുന്ന രേഖകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെവി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് പ്രതിപക്ഷ നേതാവിന്റെ ചെലവ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ടിഎ, ഡിഎ ഇനങ്ങളില്‍ നാളിതുവരെ ചെന്നിത്തല 5, 56, 061 രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്.

വിമാനയാത്രാ ചെലവിനായി 4, 12, 819 രൂപയും ടെലഫോണ്‍ ബില്‍ ഇനത്തില്‍ 3, 91, 872 രൂപയും കൈപ്പറ്റിയിട്ടുണ്ട്. മെഡിക്കല്‍ ചെലവിനത്തില്‍ 96, 269 രൂപയാണ് ചെന്നത്തല കൈപ്പറ്റിയിരിക്കുന്നത്. മൊത്തം 14, 57,021 രൂപയാണ് ഇതുവരെ കൈപ്പറ്റിയിരിക്കുന്നത്.

Top