താന്‍ രണ്‍ബീറിന്റെ കാമുകിയല്ല; തന്റെ വിവാഹം ഉറപ്പിച്ചതാണെന്ന് ഭാരതി മല്‍ഹോത്ര

ranbir

കഴിഞ്ഞ ദിവസം പ്രശസ്ത നടന്‍ രണ്‍ബീര്‍ കപൂറിന് ഒരു അജ്ഞാത കാമുകിയെ കിട്ടിയിരുന്നു. ഭാരതി മല്‍ഹോത്ര എന്ന യുവതിയുമായി രണ്‍ബീര്‍ പ്രണയത്തിലാണെന്ന വാര്‍ത്തയാണ് ബോളിവുഡില്‍ നിന്ന് കേട്ടിരുന്നത്. എന്നാല്‍, രണ്‍ബീറിന്റെ കാമുകിയെന്നു പറയുന്ന യുവതിക്ക് മറ്റൊരു കാമുകനുണ്ടെന്നാണ് പറഞ്ഞു വരുന്നത്. സത്യത്തില്‍ ഭാരതി മല്‍ഹോത്ര ആരാണ്?

തനിക്ക് രണ്‍ബീറുമായി യാതൊരു ബന്ധവുമില്ലെന്ന് ഭാരതി മല്‍ഹോത്ര തന്നെ പറഞ്ഞു കഴിഞ്ഞു. രണ്‍ബീര്‍കപൂറിനെ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്നും താന്‍ അദ്ദേഹത്തിന്റെ ആരാധിക പോലുമല്ലെന്നും ഭാരതി പറയുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റും മോഡലുമാണ് ഭാരതി മല്‍ഹോത്ര. രണ്‍ബീര്‍ ഒരു പക്ഷേ നല്ല നടനായിരിക്കാം എന്നിരുന്നാലും തനിക്ക് അദ്ദേത്തോട് ഒരു താല്‍പ്പര്യവും ഇല്ലെന്നും താന്‍ അദ്ദേഹത്തിന് പിന്നാലെയല്ലെന്നും ഇവര്‍ വ്യക്തമാക്കി. എവിടുന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് അറിയില്ല. എന്നിരുന്നാലും ഇക്കാര്യത്തിലുള്ള അഭ്യൂഹങ്ങള്‍ നീക്കുക എന്നത് എന്റെ ചുമതലയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞയാഴ്ച ഒരു കൂട്ടുകാരി എന്നെ വിളിച്ച് രണ്‍ബീറുമായി പ്രണയത്തിലാണോ എന്ന് ചോദിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. പിന്നീട് ചാനലുകളിലും ഇന്റര്‍നെറ്റിലും റിപ്പോര്‍ട്ട് കണ്ട് ഞെട്ടി. രണ്‍ബീറിന്റെ അജ്ഞാത കാമുകി എന്ന നിലയിലുള്ള റിപ്പോര്‍ട്ടില്‍ തന്റെ ഫേസ്ബുക്ക് ഇമേജായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ അടിസ്ഥാനമില്ലാത്ത ഈ റിപ്പോര്‍ട്ട് എവിടുന്നു വരുന്നു എന്നറിയില്ല. ആരോ തന്നെ ദ്രോഹിക്കാന്‍ മനപ്പൂര്‍വ്വം ചെയ്യുന്നത്. ചില വെബ്സൈറ്റുകളെ വിളിച്ച് രണ്‍ബീറുമായി ബന്ധമില്ലെന്നും ലിങ്ക് എടുത്തുമാറ്റണമെന്നും താന്‍ തന്നെ ആവശ്യപ്പെട്ടു. ചിലര്‍ മാറ്റിയെങ്കിലും മറ്റ് ചില പോര്‍ട്ടലുകള്‍ ഇപ്പോഴും വാര്‍ത്ത ആഘോഷിക്കുകയാണ്. ഇനി ഇത് എങ്ങിനെ നിര്‍ത്തണമെന്ന് തനിക്കറിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ സഹോദരി റിദ്ദിമ്മാ കപൂറാണ് തന്നെ രണ്‍ബീറിന് പരിചയപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ താന്‍ ഇതുവരെ സഹോരങ്ങളെ രണ്ടു പേരെയും കണ്ടിട്ടു കൂടിയില്ല. ആള്‍ക്കാരോട് ഇക്കാര്യം പറഞ്ഞു പറഞ്ഞു താന്‍ വലഞ്ഞെന്നും തന്റെ കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും അറിയാമെന്നും ഭാരതി പറഞ്ഞു. രണ്‍ബീറുമായി താന്‍ മൊറാക്കോയില്‍ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ താന്‍ കാമുകനുമൊത്ത് ജയ്പൂരിലുണ്ടെന്നും ഭാരതി പറയുന്നു. പ്രതീക് ചൗധരി എന്നാണ് കാമുകന്റെ പേര്. മൂന്ന് വര്‍ഷമായി ഇയാളുമായി പ്രണയത്തിലാണ്. രണ്ടു കുടുംബങ്ങള്‍ക്കും പരസ്പരം അറിയുന്നവരും ഉടന്‍ തന്നെ വിവാഹിതരാകുന്നതുമാണെന്ന് ഭാരതി പറഞ്ഞു.

Top