പന്ത്രണ്ടാം വയസുമുതൽ പീഡനം; ബലാത്സംഗം ചെയ്യും കൂട്ടാളികള്‍ക്കും വിട്ടുകൊടുക്കും; സച്ചിദാനന്ദ സ്വാമിക്കെതിരെ യുവതികളുടെ പരാതി

അനുയായികളായ സ്തീകളെ ബലാത്സംഗം ചെയ്യുന്ന ആള്‍ ദൈവത്തിനെതിരെ പരാതിയുമായി സ്ത്രീകള്‍ രംഗത്ത്. സ്വാമി സച്ചിദാനന്ദിനെതിരെയാണ് സ്ത്രീകളുടെ പരാതി. സ്വാമിയും കൂട്ടാളികളും നിരന്തരം ബലാത്സംഗം ചെയ്തിരുന്നു എന്നാണ് പരാതിയിലെ പ്രധാന ആരോപണം.

”പന്ത്രണ്ടാം വയസ്സില്‍ 2008 ല്‍ ഛത്തീസ്ഗഡില്‍ നിന്നുമാണ് ഇവിടെ എത്തിയത്. പറയുന്ന കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യാന്‍ മടിച്ചെന്നാല്‍ മൂന്ന് ബാബമാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുമായിരുന്നു. ഇന്ത്യയില്‍ ഉടനീളം ആശ്രമമുള്ള അയാള്‍ തടവില്‍ പാര്‍പ്പിച്ച് മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുന്നതും പതിവായിരുന്നു.” കൂട്ട ബലാത്സംഗ ആരോപണം നേരിടുന്ന ഏറ്റവും പുതിയ സന്യാസി ബാബാ സച്ചിദാനന്ദിനെതിരേ വിശ്വാസിയും ആശ്രമ അന്തോവാസിയുമായ ഒരു യുവതിയുടേതാണ് ആരോപണം. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ആശ്രമത്തില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായതായി വെളിപ്പെടുത്തിക്കൊണ്ടു സ്വാമിക്കെതിരേ ഉത്തര്‍പ്രദേശിലെ നാല് അന്തേവാസികളാണ് രംഗത്ത് വന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാബാ സച്ചിദാനന്ദന്റെ രണ്ട് അനുയായികള്‍ക്കെതിരേയും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. മൂന്നു പേരും ചേര്‍ന്ന് തങ്ങളെ പല തവണ ബലാത്സംഗം ചെയ്തിരുന്നു എന്നാണ് ഇവരുടെ ആരോപണം. തങ്ങളെ ബലാത്സംഗം ചെയ്യാനും കെട്ടിയിട്ട് ലൈംഗികാതിക്രമം നടത്താനും രണ്ടു സ്ത്രീകളായിരുന്നു സഹാ ആശ്രമത്തില്‍ വെച്ച് പീഡനത്തിനിരയായി എന്ന ആരോപണത്തില്‍ കുടുങ്ങുന്ന ഏറ്റവും പുതിയയാളാണ് സച്ചിദാനന്ദന്‍. നേരത്തേ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാംറഹീം സിംഗിന് എതിരേ രണ്ടു സ്ത്രീകള്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് ബലാത്സംഗക്കേസില്‍ ഇയാള്‍ ജയിലില്‍ കിടക്കുകയാണ്. ആസാറം ബാപുവിനെ പോലെയുള്ളവര്‍ ബലാത്സംഗകേസില്‍ വിചാരണ നേരിടുകയുമാണ്. ഇതിന് പിന്നാലെയാണ് മറ്റൊരു ബാബ കൂടി ബലാത്സംഗക്കേസില്‍ പിടിയിലായിരിക്കുന്നത്.

സച്ചിദാനന്ദിന് പുറമേ ചേതനാനന്ദ്, വിശ്വാനന്ദ്, ഭൈരജ്യാനന്ദ് എന്നീ സ്വാമിമാര്‍ക്കും ഇവരുടെ സഹായികളായ രണ്ടു സ്വാമിനികള്‍ക്കും എതിരേയാണ് കേസ്. പല സംസ്ഥാനങ്ങളില്‍ നിന്നായി ഇവിടെയെത്തുന്ന പെണ്‍കുട്ടികളെയെല്ലാം സ്വാമിയും കൂട്ടാളികളും ചേര്‍ന്ന് ലൈംഗിക പീഡനത്തിന് പതിവായി ഇരയാക്കാറുണ്ടെന്നും ഇവര്‍ പറയുന്നു. പുറത്തു നിന്നുള്ള ആള്‍ക്കാര്‍ക്ക മഠത്തില്‍ പ്രവേശന നിയന്ത്രണം ഉള്ളതിനാല്‍ ആ സൗകര്യമാണ് സ്വാമിമാര്‍ മുതലാക്കുന്നത്. യുവതികളുടെ ശരീരത്ത് ദേഹോപദ്രവം ഏല്‍പ്പിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഡല്‍ഹി, ബീഹാര്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ ആശ്രമമുള്ള ആള്‍ദൈവമാണ് സ്വാമി സച്ചിദാനന്ദ്. ഉത്തര്‍പ്രദേശിലെ ബസ്തിയില്‍ ശാന്ത് കുടീര്‍ ആശ്രമം പ്രസിദ്ധമാണ്.

അതേസമയം ആരോപണങ്ങളെല്ലാം നിഷേധിച്ച സച്ചിദാനന്ദ് നേരത്തേ പുറത്താക്കപ്പെട്ട യുവതികള്‍ പ്രതികാരം തീര്‍ക്കുകയാണെന്നാണ് പ്രതികരിച്ചിരിക്കുന്നത്. മഠത്തില്‍ നിന്നും പുറത്താക്കിയതിനുള്ള വൈരാഗ്യമാണ് പുതിയ പരാതിയായി മാറിയിരിക്കുന്നതെന്നാണ് ആശ്രമ അന്തേവാസികള്‍ പറയുന്നത്. പരാതി ഉയരുകയും പോലീസ് കേസെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ ആള്‍ദൈവവും സഹായികളായ സ്വാമിമാരും ഒളിവിലാണ്. ബലാത്സംഗക്കേസില്‍ പഞ്ചകുലയില്‍ രാം റഹീം സിംഗിനെ അറസ്റ്റ് ചെയ്യാനെത്തിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 40 പേരാണ് കൊല്ലപ്പെട്ടത് 200 കോടിയുടെ നഷ്ടവും കണക്കാക്കുന്നു. രാം റഹീമിന് 20 വര്‍ഷ തടവാണ് കിട്ടിയത്.

Top