കാമുകനും കൂട്ടുകാരും ചേര്‍ന്ന് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു;പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി.

കൊല്‍ക്കത്ത: ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് പെണ്‍കുട്ടി താഴേക്ക് ചാടി. സംഭവം. 20കാരിയായ കൊല്‍ക്കത്ത നിവാസിയായ പെണ്‍കുട്ടിയെ തലയ്ക്ക് നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കാമുകനെയും രണ്ട് കൂട്ടുകാരെയും പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് കൊല്‍ക്കത്തയ്ക്കടുത്ത് ലുലുവയിലാണ് സംഭവം നടന്നത്.

കാമുകനെ കാണാനാണ് കുട്ടി സ്ഥലത്തെത്തിയത്. വരുമ്പോള്‍ കാമുകനോടൊപ്പം രണ്ട് കൂട്ടുകാരുമുണ്ടായിരുന്നു. അവിടെവെച്ച് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം പെണ്‍കുട്ടിക്ക് നല്‍കുകയും, കടന്നുപിടിക്കുകയുമായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ചെറുപ്പക്കാര്‍ ഭീഷണിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളിലേക്കോടി, താഴേക്ക് ചാടുകയായിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top