വിദ്യാർത്ഥിനിയെ നടുറോഡില്‍ മാനഭംഗപ്പെടുത്താൻ ശ്രമം ; അന്യ സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

വണ്ടൂര്‍: പതിനഞ്ചു വയസ്സുകാരിയെ നടുറോഡിൽ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. യുപി സ്വദേശികളായ മുഹമ്മദ് മോനിസ്(22) ബന്ധു നവാസലി(20) എന്നിവരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് റോഡിലൂടെ നടന്നു വരികയായിരുന്ന പെണ്‍കുട്ടിയെ മോനിസ് കയറി പിടിക്കുകയായിരുന്നു. കൈകള്‍ പുറകോട്ട് വലിച്ചു കെട്ടാന്‍ ശ്രമിക്കുന്നതിനിടെ ഇതു വഴി ബൈക്ക് വരികയും പ്രതികള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നു മാസം മുന്‍പാണ് മോനിസ് കേരളത്തിലെത്തിയത്. രണ്ടാഴ്ച മുന്‍പ് നവാസലിയുമെത്തി. പത്തപ്പിരിയത്തെ ഫര്‍ണ്ണീച്ചര്‍ ഷെഡില്‍ ജോലി ചെയ്തിരുന്ന ഇവര്‍ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എടവണ്ണ എസ്‌ഐ ബിനു തോമസ്, എസ്‌ഐ സുനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Top