വിവാഹിതയായ 22 വയസ്സുകാരിയെ കിടപ്പുമുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു; കയ്യില്‍ കടിച്ചതോടെ ഇറങ്ങിയോടി; മുഖംമൂടി ധരിച്ചതിനാല്‍ ആളെ തിരിച്ചറിയാനായില്ലെന്ന് യുവതി

കോഴിക്കോട്: കുറ്റ്യാടി കക്കട്ടില്‍ അര്‍ധരാത്രി വീട്ടില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. ഇന്നലെ രാത്രിയാണ് വിവാഹിതയായ 22 വയസ്സുകാരിയെ കിടപ്പുമുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീടിന്റെ ടെറസില്‍നിന്നുള്ള കതക് രാത്രി അടയ്ക്കാന്‍ മറന്നിരുന്നു. ഇതുവഴിയാണ് വീടിനകത്തേയ്ക്ക് കടന്നത്.

മുറിക്കുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഇയാളുടെ കയ്യില്‍ കടിച്ചതോടെ ഇറങ്ങിയോടി. മുഖംമൂടി ധരിച്ചതിനാല്‍ ആളെ തിരിച്ചറിയാനായില്ല. കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കുമെന്ന് യുവതി അറിയിച്ചു. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. സംഭവസമയം കുട്ടിയും ഭര്‍തൃമാതാവുമാണ് വീട്ടിലുണ്ടായിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top