ലഹരി നല്‍കി മയക്കി എണ്‍പത്തിയഞ്ചുകാരിയായ ബന്ധുവിനെ ബലാത്സംഗം ചെയ്ത പതിനെട്ടുകാരന്‍ അറസ്റ്റില്‍

എണ്‍പത്തിയഞ്ചുകാരിയായ ബന്ധുവിനെ ബലാത്സംഗം ചെയ്ത പതിനെട്ടുകാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ബുധാന മേഖലയിലാണ് സംഭവം. ലഹരിവസ്തുക്കള്‍ നല്‍കി അബോധാവസ്ഥയില്‍ ആക്കിയ ശേഷമായിരുന്നു പീഡനം. വീട്ടിലെ മറ്റ് അംഗങ്ങള്‍ പുറത്ത് പോയ സമയത്തായിരുന്നു പീഡനം. സംഭവത്തിന് ശേഷം പതിനെട്ടുകാരന്‍ ഒളിവില്‍ പോവുകയായിരുന്നു. സ്ത്രീയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ വിശദമാക്കി. ഇവര്‍ മുസാഫര്‍ഗനറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പുറത്ത് പോയി വന്ന വീട്ടുകാരാണ് വൃദ്ധയെ അവശനിലയില്‍ കണ്ടെത്തിയത്. ബോധം വീണ്ടെടുത്ത ശേഷമാണ് സംഭവിച്ചതിനെക്കുറിച്ച് വൃദ്ധ വീട്ടുകാരോട് വ്യക്തമാക്കിയത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമം 376 ചുമത്തിയാണ് പതിനെട്ടുകാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Top