
ഊട്ടി: ബലാത്സംഗക്കേസ് പ്രതിയെ പൊക്കാന്‍ വിവാഹവേദിയില്‍ പൊലീസ് എത്തിയതിനെ തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍താരത്തിന്റെ മകനുമായുള്ള വിവാഹം ഉപേക്ഷിച്ച് വധുവിന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയുമായി മടങ്ങി. ബോളിവുഡ് മുന്‍ സൂപ്പര്‍താരം മിഥുന് ചക്രബര്‍ത്തിയുടെ മകന് മഹാക്ഷയ് യുമായുള്ള വിവാഹത്തില്‍ നിന്നുമാണ് വധുവിന്റെ വീട്ടുകാര്‍ പിന്മാറിയതും പെണ്ണുമായി വിവാഹത്തിന് തൊട്ടു മുമ്പ് മടങ്ങിയതും. ഇന്നലെ ഊട്ടിയിലെ ആഡംബര ഹോട്ടലിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ പൊലീസ് എത്തിയതിന് പിന്നാലെ പെണ്‍വീട്ടുകാര്‍ വിവാഹം വേണ്ടെന്ന് വെച്ച് അവസാന നിമിഷം പിന്തിരിയുകയായിരുന്നു.
ഊട്ടി നീലഗിരിയിലെ ഉദകമണ്ഡലം ഹോട്ടലിലായിരുന്നു ചടങ്ങുകള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ നിറഞ്ഞു നില്ക്കുന്ന വേദിയിലേക്കായിരുന്നു പൊലീസ് എത്തിയത്. സംഭവം പീഡനക്കേസാണെന്നും വരന് തന്നെയാണ് പ്രതിയെന്നും മനസ്സിലാക്കിയതോടെ പെണ്‍വീട്ടുകാര്‍ ശനിയാഴ്ച വിവാഹം റദ്ദാക്കി. വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്യുകയും ഗര്‍ഭം അലസിപ്പിക്കാനായി പെണ്‍കുട്ടിക്ക് മരുന്നു നല്‍കിയെന്നുമാണ് മഹാക്ഷയ് യ്ക്കും മാതാവ് യോഗിതാ ബാലിക്കും എതിരേ വന്നിരിക്കുന്ന കേസ്. രണ്ടുപേരും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഊട്ടിയിലെ ആഡംബര ഹോട്ടലിലെ വിവാഹവേദിയില്‍ പൊലീസ് അന്വേഷിച്ചെത്തിയത്. ബോംബെ ഹൈക്കോതിയാണ് മഹാക്ഷയ് യുടേയും യോഗിതാബാലിയുടെയും ജാമ്യ ഹര്‍ജി തള്ളിയത്. തുടര്‍ന്ന് ഇരുവരും ഡല്‍ഹി കോടതിയില്‍ നിന്നും ജാമ്യം നേടിയിരുന്നു. എന്നാല്‍ ഇതിനിടയിലാണ് പൊലീസ് കല്യാണപ്പന്തലില്‍ എത്തിയത്.
വിവാഹവാഗ്ദാനം നല്കി നാലു വര്‍ഷത്തോളം തന്നെ മഹാക്ഷയ് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. ഗര്‍ഭിണിയായപ്പോള്‍ അത് അലസിപ്പോകാന്‍ മരുന്നു കഴിപ്പിച്ചെന്നും പരാതിയിലുണ്ട്. മകനുമായി ബന്ധം തുടര്‍ന്നാല്‍ വിവരം അറിയുമെന്ന് യോഗിതാബാലി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് തനിക്ക് മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറേണ്ടി വന്നിരിക്കുകയാണെന്നും യുവതി പറഞ്ഞു. ജൂലൈ ഏഴിനായിരുന്നു മഹാക്ഷേയ്യും മദാലസാ ശര്‍മ്മ എന്ന ഭോജ്പൂരി നടിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്.
2015 മുതല്‍ മിമോയും ആരോപണം ഉന്നയിച്ച നടിയും തമ്മില്‍ പരിചയക്കാരാണെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നു. മിനോ മുമ്പും തനിക്കെതിരേ കുഴപ്പമുണ്ടാക്കുന്നു എന്നാരോപിച്ച് ഇവര്‍ക്കെതിരേ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹത്തിന് തൊട്ടു മുമ്പ് അവര്‍ വീണ്ടും പരാതിയുമായി എത്തിയതെന്തിനാണെന്ന് അറിയില്ല. ഇത്രയും നാള് അവര്‍ എന്തിനാണ് മിണ്ടാതിരുന്നത് എന്നും എന്തായാലും സത്യം പുറത്തു വരട്ടെ എന്നാണ് മദാലസാ ശര്‍മ്മയുടെ മാതാവ് നേരത്തേ വ്യക്തമാക്കിയത്.