വീട്ടമ്മയെ മാനഭംഗപ്പെടുത്തി;കോൺഗ്രസ് എം എൽ എ.വിന്‍സെന്റിനെതിരേ പോലീസ് കുറ്റപത്രം

കോവളം :വീട്ടമ്മയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ കോവളം എംഎല്‍എ എം. വിന്‍സെന്റിനെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഒമ്പത് രഹസ്യമൊഴികളും 50 സാക്ഷിമൊഴികളും ഉള്‍പ്പെടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് ജനുവരി 15ന് കോടതി പരിഗണിക്കും. അന്നേദിവസം കോടതിയില്‍ ഹാജരാജണമെന്ന് എംഎല്‍എയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ആത്മഹത്യാപ്രേരണ, പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിന്‍സെന്റിനെതിരെ പോലീസ് കേസ് എടുത്തിരുന്നത്. അയല്‍വാസിയായ വീട്ടമ്മയുമായി ദീര്‍ഘകാലമായി വിന്‍സെന്റ് അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറയുന്നു.

Top