തൃശൂര്‍: പീച്ചി സ്വദേശിയായ 12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ കുറ്റക്കാരനാണെന്ന് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. സുധീര്‍ കണ്ടെത്തി. ശിക്ഷ ഇന്നു വിധിക്കും. പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിയിലെ പാസ്റ്ററായിരുന്ന കോട്ടയം നെടുങ്കണ്ടം കറുകച്ചാല്‍ കുറ്റിക്കല്‍ വീട്ടില്‍ സനില്‍ കെ. ജെയിംസ് കുറ്റക്കാരനാണെന്നാണ്, കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന പോക്‌സോ നിയമപ്രകാരം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.പി. സുധീര്‍ കണ്ടെത്തിയത്.
2014 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി താമസിച്ചിരുന്ന പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിമേടയിലാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയത്.