താമരശേരിയിൽ 19 കാരി ബിരുദ വിദ്യാർത്ഥിനിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചു. ചുരത്തിൽ ഉപേക്ഷിച്ച് കടന്നു

കോഴിക്കോട്: ബിരുദ വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു. താമരശേരിയിൽ ചുരത്തിൽ ഇന്നലെ രാത്രിയാണ് അവശനിലയിൽ പെൺകുട്ടിയെ കാണുന്നത്. ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണായത്. ഇന്നലെ താമരശേരി ചുരത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു.
വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലഹരി നൽകി പീഡിപ്പിച്ചതായി പെൺകുട്ടി പോലീസിന് മൊഴി നൽകി.

താമരശേരിയിലെ സ്വകാര്യ കോളേജിലാണ് പെൺകുട്ടി പഠിക്കുന്നത്. ചൊവ്വാഴ്ച വീട്ടിലേക്ക് എന്ന് പറഞ്ഞ് പെൺകുട്ടി ഹോസ്റ്റലിൽ നിന്നും ഇറങ്ങി. എന്നാൽ തിരിച്ച് ഹോസ്റ്റലിലേക്ക് എത്തിയില്ല. ഇതോടെ വീട്ടിൽ വിളിച്ച് അധികൃതർ അന്വേഷിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താമരശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചുരത്തിലെ ഒന്‍പതാം വളവിൽ വെച്ച് പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ പെൺകുട്ടിയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് എംഡിഎംഎ വിതരണം ചെയ്യുന്നവരിൽ ഒരാളാണ് പ്രതിയെന്നാണ് സൂചന.സംഭവത്തില്‍ താമരശ്ശേരി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി

Top