പുതിയ രണ്ടു ഫോണുകളുമായി റിയല്‍മി

കൊച്ചി: റിയല്‍മി 9 പ്രോ പ്ലസ് 5ജി, റിയല്‍മി 9 പ്രൊ 5ജി എന്നിവ അവതരിപ്പിച്ച് റിയല്‍മി. മധ്യനിര വിഭാഗത്തിലെത്തുന്ന റിയല്‍മി 9 പ്രോ സീരീസ് 5ജി മികച്ച ക്യാമറയും കളര്‍ ചേഞ്ച് ഇഫക്റ്റോടുകൂടിയ ആകര്‍ഷകമായ ലൈറ്റ് ഷിഫ്റ്റ് ഡിസൈനും മികച്ച പ്രകടനം നല്‍കാന്‍ ശക്തമായ 5ജി പ്രോസസറുകളും കൊണ്ടുവരുന്നു.

ആന്‍ഡ്രോയിഡ് 12നെ അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 3.0 ആണിത്. 21 ന് ഫ്ളിപ് കാര്‍ട്ടില്‍ ലഭ്യമാകും. മീഡിയ ടെക് ഡൈമെന്‍സിറ്റി 920 5ജി പ്രോസസര്‍ നല്‍കുന്ന ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണുകളിലൊന്നാണ് റിയല്‍മി 9പ്രൊ 5ജി. കൂടാതെ ഒരു മുന്‍നിര 50എംപി സോനി ഐഎംഎക്സ് 766 ഒഐഎസ് ക്യാമറയുമുണ്ട്. വില 24,999 മുതല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്നാപ്ഡ്രാഗണ്‍ 695 5ജ പ്രോസസറാണ് റിയല്‍മി 9 പ്രൊ 5ജി നല്‍കുന്നത്. 23ന് ഉച്ചയ്ക്ക് 12ന് ഫ്ളിപ്കാര്‍ട്ട്.കോം, റിയല്‍മി.കോം എന്നിവയിലും മെയിന്‍ലൈന്‍ ചാനലുകളിലും വില്‍പന നടക്കും. 17,999 രൂപയാണ് തുടക്ക ഓഫര്‍വില.

Top