ഐക്യ ജനാധിപത്യ സംരക്ഷണ സമിതി’കോണ്‍ഗ്രസിലും !..കണ്ണൂരിലെ വിമതര്‍ കോണ്ഗ്രസിനു ഭീഷണിയാകുമോ ?

കണ്ണൂര്‍: പള്ളിക്കുന്ന് പഞ്ചായത്തിന്‍െറ ഭാഗമായിരുന്ന ഡിവിഷനുകളിലും കോര്‍പറേഷനിലെ മറ്റു ഡിവിഷനുകളിലുമുള്ള കോണ്‍ഗ്രസ് വിമതര്‍ ചേര്‍ന്ന് ഐക്യ ജനാധിപത്യ സംരക്ഷണ സമിതി എന്ന ബാനറുണ്ടാക്കി.കണ്ണൂര്‍ കോര്‍പറേഷനില്‍ പി.കെ. രാഗേഷ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് വിമതര്‍ പാനലായി മത്സരിക്കും.തങ്ങള്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നില്ല. ഡി.സി.സി നേതൃത്വത്തിനെതിരെയാണ് നടപടി വേണ്ടത്. ഡിവിഷന്‍ കമ്മിറ്റി തീരുമാനിച്ച സ്ഥാനാര്‍ഥികളെ പിന്നീട് മറ്റുള്ളവരുടെ തീരുമാന പ്രകാരം മാറ്റുകയായിരുന്നു. ഇത് കെ.പി.സി.സി നിര്‍ദേശത്തിനു വിരുദ്ധമാണെന്നും മറ്റുള്ള കക്ഷികളുമായി ധാരണക്കില്ളെന്നും രാഗേഷ് പറഞ്ഞു.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന നിമിഷം വരെയും ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കും മറ്റും നേതൃ തലത്തില്‍ നിന്നും ആരും ബന്ധപ്പെടാത്തതും കെ.പി. റാസിക്കിനെ പഞ്ഞിക്കല്‍ വാര്‍ഡില്‍ യു.ഡി.എഫ് ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി നിശ്ചയിക്കുകയും ചെയ്തതോടെ മത്സരരംഗത്ത് ശക്തമായി തുടരാനാണ് കെ.പി. രാഗേഷിന്‍െറയും രാഗേഷിനെ പിന്തുണക്കുന്നവരുടെയും തീരുമാനം.

രാഗേഷ് ഉള്‍പ്പെടെയുള്ള ആറുപേര്‍ സൈക്കിള്‍ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. മൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന പ്രേമവല്ലി പാര്‍ട്ടിയുടെ ചിഹ്നത്തില്‍ തന്നെ മത്സരിക്കും. പള്ളിയാമൂല ഡിവിഷനില്‍ കെ.പി. അനിതയാണ് ജനാധിപത്യ സംരക്ഷണ സമിതിയുടെ സ്ഥാനാര്‍ഥി. ഇവിടെ കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥി ജെമിനിയാണ്. കുന്നാവില്‍ കെ. ബാലകൃഷ്ണനാണ് സമിതിയുടെ സ്ഥാനാര്‍ഥി. ടി. ജയകൃഷ്ണനാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി. പള്ളിക്കുന്നില്‍ ലീല ശങ്കുണ്ണി, തളാപ്പില്‍ കെ. നൈന, ചാലാട് ഡിവിഷനില്‍ കെ.എം. സറീന, കിഴുന്ന ഡിവിഷനില്‍ എ. ജയലത, നിലവിലെ കണ്ണൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. ടി.ഒ. മോഹനന്‍ മത്സരിക്കുന്ന വത്തെിലപ്പള്ളി ഡിവിഷനില്‍ ആര്‍ടിസ്റ്റ് ശശികല എന്നിവരും ജനാധിപത്യ സംരക്ഷണ സമിതിയുടെ കീഴില്‍ മത്സരിക്കും. കോണ്‍ഗ്രസ് നയത്തെ എതിര്‍ത്ത് പുറത്തുവന്നു മത്സരിക്കുന്ന മറ്റുള്ളവരെയും യോജിപ്പിച്ച് മത്സരിക്കുമെന്ന് പി.കെ. രാഗേഷ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top