ഒളിംപിക്‌സിൽ സ്വർണമില്ലെങ്കിലെന്താ സ്വർണത്തിൽ ഇന്ത്യയ്ക്കു മറ്റൊരു റെക്കോർഡ്; സ്വർണക്കടത്തിൽ ഇന്ത്യക്കാർ തന്നെ മുന്നിൽ

ക്രൈംഡെസ്‌ക്

ലണ്ടൻ: ബ്രസീൽ ഒളിംപിക്‌സ് വേദിയിൽ നിന്നും ഒരു സ്വർണം പേരിനു പോലും ലഭിച്ചില്ലെങ്കിലും ഇന്ത്യക്കാർക്ക് നാണക്കേടിന്റെ മറ്റൊരു റെക്കോർഡ് സ്വന്തം പേരിലുണ്ട്. ലോകത്ത് സ്വർണ്ണക്കള്ളക്കടത്തിൽ കഴിഞ്ഞ ആറു മാസം കൊണ്ട് ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കിക്കഴിഞ്ഞു. സ്വർണ ഖനനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളുടെ പട്ടിക പരിശോധിച്ചപ്പോഴാണ് ഇന്ത്യ സ്വന്തമാക്കിയ നാണക്കേടിന്റെ പട്ടികയുടെ കണക്കു വ്യക്തമായത്.
രാജ്യത്തേയ്ക്കു സ്വർണം എത്തിക്കുന്ന കള്ളക്കടത്തു സംഘങ്ങളുടെ പിന്നാമ്പുറം തേടി റോയും രഹസ്യാന്വേഷണ ഏജൻസികളും ഇന്റർപോളിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ ഇന്ത്യയിലേയ്ക്കു കള്ളക്കടത്തായി വിമാനത്താവളങ്ങൾ വഴി മാത്രം പതിനായിരം കിലോ സ്വർണമാണ് കടത്തിക്കൊണ്ടു വന്നത്. ആറു മാസത്തിനിടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നു ആയിരം കിലോയ്ക്കു മുകളിൽ സ്വർണം പിടിച്ചെടുത്തിട്ടുമുണ്ട്. ഇതേ തുടർന്നാണ് സ്വർണകടത്തുകാരുടെ വേരുകൾ തേടി ഇന്റർ പോളിന്റെ സഹായം തേടിയത്.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ സ്വർണഖനികളിൽ നിന്നാണ് ഇന്ത്യയിലേയ്ക്കു കൂടുതൽ സ്വർണം കള്ളക്കടത്തിനായി എത്തിക്കുന്നതെന്നും അന്വേഷണം നടത്തിയ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലേയ്ക്കു കള്ളക്കട
ത്തിനു നേതൃത്വം നൽകുന്ന സംഘത്തിലെ പ്രധാനികളായ 25 പേരുടെ പട്ടികയും സംഘം തയ്യാറാക്കിയിട്ടുണ്ട്. ഇവരിൽ പലരും ദുബായിയിലും മറ്റു വിദേശ രാജ്യങ്ങളിലുമായി ഒളിവിൽ കഴിയുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നുള്ള മൈനിങ്ങിന്റെ ചിത്രങ്ങളും സംഘത്തിനു ലഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top