രഹന ഫാത്തിമക്ക് ജാമ്യം; പമ്പ സ്റ്റേഷന്‍ പരിധിയില്‍ രണ്ട് മാസത്തേക്ക് കയറരുത്

കൊച്ചി: രഹ്ന ഫാത്തിമയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന നിബന്ധനകളോടെ ജാമ്യം. മതവികാരം വ്രണപ്പെടുത്തുംവിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ട കേസിലാണ് അറസ്റ്റ്.
മതവികാരം വ്രണപ്പെടുത്തുംവിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ട കേസില്‍ അറസ്റ്റിലായ രഹന ഫാത്തിമക്ക് ജാമ്യം.

പമ്പ സ്റ്റേഷന്‍ പരിധിയില്‍ രണ്ട് മാസത്തേക്ക് കയറരുത്, മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ ഇടരുത് എന്നീ നിബന്ധനകളാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. കൊട്ടാരക്കര സബ് ജയിലാണ് രഹന ഫാത്തിമ. രഹന ഫാത്തിമ സമര്‍പ്പിച്ച ജാമ്യാപേക്ഷ പത്തനംതിട്ട ചീഫ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു.

Latest
Widgets Magazine