ഉദ്യാനപാലകന്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ സഹോദരിയായി മോഹന്‍ലാലിന്റെ യാത്രമൊഴിയും ദിലീപിന്റെ നീവരുവോളവും ശ്രദ്ദേയമാക്കി; രേഖ മോഹന്റെ മരണത്തിന്റെ ഞെട്ടലില്‍ സിനിമാ ലോകം

തൃശൂര്‍: ഉദ്യാനപാലകന്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ സഹോദരിയായി അഭിനയിച്ചു ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാലിന്റെ യാത്രമൊഴിയും ദിലീപിന്റെ നീവരുവോളവും രേഖാ മോഹനെ നടിയെന്ന നിലയില്‍ മലയാളി അംഗീകരിച്ച സിനിമകളാണ്. സ്ത്രീജന്മം എന്ന ടിവി പരമ്പരയില്‍ മായമ്മയായി ജനപ്രീതി നേടിയ താരമാണ് രേഖാ മോഹന്‍. മലയാളിയുടെ തനത് ഭാവങ്ങളുമായി ക്യാമറയ്ക്ക് മുമ്പിലെത്തി കുടുംബ പ്രേക്ഷകരുടെ പ്രിയ കഥാപാത്രമായി മായമ്മ മാറിയിരുന്നു. രേഖ മോഹനെ (45) തൃശൂരിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദൂരൂഹതയില്ലെന്നാണ് പ്രാഥമിക സൂചന. മലേഷ്യയിലായിരുന്ന ഭര്‍ത്താവ് മോഹന്‍ പലതവണ വിളിച്ചിട്ടും ഫോണെടുക്കാത്തതിനെത്തുടര്‍ന്നു സുഹൃത്തുക്കളെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ പോയി വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ പൊലീസ് ഫ്ലാറ്റിന്റെ പൂട്ടു പൊളിച്ച് അകത്തുകയറുകയായിരുന്നു.

കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. രണ്ടു ദിവസത്തെ പത്രം എടുത്തിട്ടില്ല. തിങ്കളാഴ്ച രാത്രിക്കു ശേഷമായിരിക്കും മരണമെന്നു പൊലീസ് കരുതുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഇവര്‍ ഭക്ഷണം പുറത്തുനിന്നു വരുത്തിയിരുന്നു. ഇതു കഴിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനു ശേഷം ആരും ഇവരെ കണ്ടിട്ടില്ല. വിയ്യൂര്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. വിഷം അകത്തുചെന്നതാണു മരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. മക്കളില്ലാത്ത ദുഃഖം ഇവരെ അലട്ടിയിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിലൂടെ മാത്രമേ മരണകാര്യത്തില്‍ വ്യക്തത വരികയുള്ളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിരലടയാള വിദഗ്ധരും പൊലീസും ചേര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തൃശൂര്‍ കൊടകര പിഷാരത്ത് കുടുംബാംഗമാണ്. ഭര്‍ത്താവ് മലേഷ്യയില്‍നിന്ന് എത്തിയ ശേഷം സംസ്‌കാരം തീരുമാനിക്കും. ഏറെ നാളായി ഈ ഫ്‌ളാറ്റില്‍ താമസിക്കുകയാണ്.

സീരിയലുകളിലും സജീവമായിരുന്ന രേഖ ഇടക്കാലത്ത് സിനിമാ സീരിയല്‍ രംഗത്ത് നിന്നും അകന്ന് നില്‍ക്കുകയായിരുന്നു. രേഖയുടെ മരണവാര്‍ത്തയില്‍ സിനിമാസീരിയല്‍ രംഗവും ദുഃഖം പങ്കുവച്ചു.

Top