
അനുഭവിക്കുന്ന കെടുതികള്‍ മറികടക്കാന്‍ പല മേഖലകളില്‍ നിന്നും സഹായങ്ങള്‍ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കേരളത്തിലെ അവസ്ഥ കൃത്യമായി മനസിലാക്കാതെയും സഹായമെത്തിക്കുന്ന ഒരിടമുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നി്ന്നാണ് വ്യത്യസ്തമായ ഈ സഹായങ്ങള്‍ എത്തുന്നത്.
പുറം ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ ഒന്നും അറിയാതെ 100 ദിവസം ഒരുമിച്ചു കഴിയുക എന്നതാണ് ഷോയുടെ നിയമം. എന്നാലും കേരളത്തെ ബാധിച്ച ഈ മഹാ പ്രളയത്തെക്കുറിച്ച് അവതാരകനായ മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളെ അറിയിച്ചു. ഒപ്പം ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള അവശ്യ വസ്തുക്കള്‍ പായ്ക്ക് ചെയ്യാനായി ആവശ്യപ്പെട്ടു. അവശ്യ വസ്തുക്കള്‍ സ്റ്റോര്‍ റൂമിലുണ്ടായിരുന്നു.
ഒരു നിമിഷം പ്രാര്‍ത്ഥിച്ചതിന് ശേഷമായിരുന്നു അവര്‍ സാധനങ്ങള്‍ പാക്ക് ചെയ്യാന്‍ തുടങ്ങിയത്. ആത്മാര്‍ത്ഥതയോടെ തന്നെ എല്ലാവരും സാധനങ്ങള്‍ പായ്ക്ക് ചെയ്തു. അതിന് ശേഷം എല്ലാവരും ദുരന്തത്തില്‍ നിന്നും കരകയറുന്നതിനെ കുറിച്ച് സംസാരിച്ചു. കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് വ്യക്തമായി തങ്ങള്‍ക്ക് അറിയില്ലെങ്കിലും ചെയ്യാന്‍ കഴിയുന്നത് ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും ബിഗ് ബോസിന് നന്ദി പറയുന്നതായും അവര്‍ പറഞ്ഞു. നമ്മള്‍ അതിജീവിക്കുമെന്ന് അവരും ഉറച്ചു പറഞ്ഞു. കേരളത്തിന് വേണ്ടി സഹായിക്കണെന്ന് ശ്രീനിഷ് തമിഴ്‌നാട്ടിലെ സുഹൃത്തുക്കളോടായി ആവശ്യപ്പെട്ടു. ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കേരളം സഹായിച്ചെന്നും ശ്രീനിഷ് പറഞ്ഞു. എല്ലാവരും കേരളത്തിനായി പ്രാര്‍ത്ഥിക്കുന്നതായി പറഞ്ഞു.
രാത്രി ക്യാമറയ്ക്ക് അരികിലെത്തിയ അനൂപ് തന്റെ അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു. തന്റെ കുടുംബത്തെ കുറിച്ച് അറിയണമെന്നും 25000 രൂപ സംഭാവന നല്‍കണമെന്നും ബഷീര്‍ പറഞ്ഞു. ഇതുപോലൊരു സാഹചര്യത്തില്‍ എല്ലാവരും ലീഡര്‍മാരാകുമെന്നു പേളി പറഞ്ഞു. എങ്കിലും കേരളത്തിന്റെ ശരിയായ അവസ്ഥ അറിയാനുള്ള വീഡിയോയോ വാര്‍ത്തകളോ തങ്ങള്‍ക്ക് നല്‍കണമെന്നും ഇപ്പോള്‍ കിട്ടിയ വാര്‍ത്തകള്‍ മുഖാന്തരം തങ്ങളുടെ ടെന്‍ഷന്‍ വര്‍ദ്ധിക്കുകയാണെന്നും രഞ്ജിനി ഹരിദാസ് അഭിപ്രായപ്പെട്ടു.