‘എന്ന് നിന്റെ മൊയ്തീന്റെ സംവിധായകന്‍ ഫ്രോഡെന്ന് സംഗീത സംവിധായകന്‍ രമേശ് നാരായണന്‍

തിരുവനന്തപുരം: അവാര്‍ഡ് വിവാദത്തിനു പിന്നാലെ വിവാദങ്ങള്‍ പരിധിവിട്ട് ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ എസ് വിമലും സംഗീത സംവിധായകന്‍ രമേശ് നാരായണനും നേര്‍ക്കുനേര്‍.

താന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ സിനിമയില്‍ നിന്നും വിമല്‍ ഒഴിവാക്കിയെന്ന ആക്ഷേപവുമായി സംസ്ഥാന അവാര്‍ഡ് ലഭിച്ച വേളയില്‍ രമേശ് നാരായണന്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെ വിവാദം കൊഴുപ്പിച്ച് ആര്‍എസ് വിമലും തിരിച്ചടിച്ചു. ഇപ്പോള്‍ വീണ്ടും വിമലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രമേശ് നാരായാണന്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് കടുത്ത ഭാഷയില്‍ സംവിധായകനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാള സിനിമയിലെ ലക്ഷണമൊത്ത ഫ്രോഡാണ് ആര്‍.എസ് വിമലെന്നാണ് രമേശ് നാരായണന്‍ ആരോപിച്ചിരിക്കുന്നത്. ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിന് ഒപ്പം നിന്നെങ്കിലും നന്ദികേടിന്റെ പര്യായമായിമാറി വിമല്‍ തന്നെ അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.

39803_1456985384പാലം കടക്കുവോളം നാരായണ, പാലം കടന്നാല്‍ കൂരായണ’ എന്ന ചൊല്ല് വിമലിനെ ഉദേശിച്ച് ഉണ്ടാക്കിയതാണോയെന്നുപോലും സംശയിക്കുന്നതായും രമേശ് നാരായണന്‍ പറഞ്ഞു. താനെത്ര മാത്രം മികച്ച സംഗീത സംവിധയകനാണെന്നതിന് സര്‍ട്ടീഫിക്കറ്റ് നല്‍കേണ്ടത് വിമലല്ലെന്നും ജനങ്ങളാണ്. ഈ അംഗീകാരം ജനങ്ങള്‍ എനിക്ക് നല്‍കിയിട്ടുണ്ട്. പൃഥിരാജിന്റെ ധാര്‍ഷ്ട്യത്തിനും വിമലിന്റെ വഞ്ചനയിലും ഇല്ലാതാകുന്നതല്ല ഈ അംഗീകാരമെന്നും രമേശ് നാരായണന്‍ പറഞ്ഞു.

ആര്‍എസ് വിമലുമായി എട്ട് വര്‍ഷത്തോളമുള്ള പരിചയം തനിക്കുണ്ടായിരുന്നുവെന്നും രമേശ് നാരായണന്‍ അഭിമുഖത്തില്‍ പറയുന്നു. ഇത്രയും നന്ദിയില്ലാത്ത ചെറുപ്പക്കാരനാണെന്ന് തിരിച്ചറിയാന്‍ താന്‍ വൈകിയെന്നും അദ്ദേഹം പറഞ്ഞു. എന്ന് നിന്റെ മൊയ്തീന്റെ തുടക്കം തന്നലിലൂടെയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പത്രങ്ങളില്‍ വന്ന ഫീച്ചറുകളുമായാണ് വിമല്‍ തന്നെ ആദ്യം സമീപിച്ചത്. ഇതൊരു സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞു. ആദ്യം മുതല്‍ അവസാനംവരെ കൂടെ നില്‍ക്കണമെന്നും വിമല്‍ നിര്‍ബന്ധിച്ചു. തുടര്‍ച്ചയായി തന്നെ വന്നുകാണുകയും ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തതോടെയാണ് സഹായിക്കാന്‍ തീരുമാനിച്ചത്. സ്‌ക്രിപ്റ്റിന് ഏകദേശ രൂപം നല്‍കി വിമല്‍ തന്റെ വീട്ടില്‍ വരികയും വീട്ടില്‍ വച്ച് തന്നെ പൂജ നടത്തണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. ഇതോടെ താന്‍ തന്റെ വീട്ടില്‍ തന്നെ സജ്ജീകരണങ്ങള്‍ ഒരുക്കി സ്‌ക്രിപ്റ്റ് പൂജ നടത്തി രമേശ് നാരായണന്‍ പറയുന്നു.

സിനിമയുടെ പേരിനെ കുറിച്ച് പോലും ആര്‍എസ് വിമലിന് പിടിയില്ലായിരുന്നു. എന്ന് സ്വന്തം മൊയ്തീന്‍ എന്ന പേര് നിര്‍ദ്ദേശിച്ചത് താനാണ്. അതുമാത്രമല്ല, പിന്നീട് പ്രൊഡ്യൂസറെ കണ്ടെത്തി നല്‍കിയെന്നും അദ്ദേഹം പറയുന്നു. ഒരു ചെറുപ്പക്കാരന്റെ ആഗ്രഹമല്ലേയെന്ന് കരുതി വിദേശത്തുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് സിനിമ നിര്‍മ്മിക്കാനുള്ള സഹായം ചെയ്തു കൊടുത്തത്. ബിഗ് ബജറ്റ് സിനിമയാണ് ‘എന്ന് നിന്റെ മൊയ്തീന്‍’. ഇതിനു പറ്റിയ നിര്‍മ്മാതാക്കളെ കണ്ടെത്തി വിമലിനൊപ്പംനിന്ന എന്നെയാണ് വിമലിപ്പോള്‍ പുറംകാല്‍കൊണ്ട് തൊഴിച്ചുവെന്നും അദ്ദേഹം പറുന്നു. ആദ്യം തൊട്ട് അവസാന നിമിഷം വരെ കൂടെ നിന്ന തന്നെ സിനിമ റിലീസ് ചെയ്യുന്നതിന്റെ 24 മണിക്കൂര്‍ മുമ്പ് വരെ വിമലിന് ആവശ്യമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഒരു തവണപോലും വിളിക്കാനോ സംസാരിക്കാനോ വിമല്‍ തയ്യാറായില്ല. എന്നു മാത്രമല്ല, ഞാനിപ്പോള്‍ സംഗീത സംവിധാനം അറിയാത്ത ആളായി മാറുകയും ചെയ്തു. നന്ദികേടിന്റെ ആള്‍രൂപമാണ് താനെന്നും തനി വഞ്ചകനാണെന്നും വിമല്‍ സ്വയം തെളിയിച്ചിരിക്കുകയാണെന്നും രമേശ് നാരായണന്‍ പറഞ്ഞു.

സിനിമയുടെ ചിത്രീകരണം തുടങ്ങുംമുമ്പു തന്നെ പാട്ടുകളൊക്കെയും തയ്യാറാക്കിയിരുന്നു. വരികള്‍ക്ക് ഈണം നല്‍കി പാട്ടൊരുക്കമെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയാക്കി. ആറ് പാട്ടുകളായിരുന്നു ഇങ്ങനെ തയ്യാറാക്കിയത്. ‘ഈ മഴതന്‍’ എന്ന മനോഹരമായ യേശുദാസ് ആലപ്പിച്ച ഗാനവും ശാരദാംബരം എന്നു തുടങ്ങുന്ന ഗാനവും ഉള്‍പ്പെടെയായിരുന്നു ഇത്. പാട്ടൊരുക്കല്‍ നടക്കുമ്പോള്‍ പൃഥിരാജ് സ്റ്റുഡിയോയിലേക്ക് കയറിവന്നു. പിന്നീട് പാട്ടുകേട്ട ശേഷം ഇതൊന്നും കൊള്ളത്തില്ലെന്നും പറഞ്ഞ് ഇറങ്ങിപോയി. യേശുദാസ് പാടി മനോഹരമാക്കിയ ഞാന്‍ ഈണം നല്‍കിയ ആ ഗാനം യൂട്യൂബില്‍ ഇപ്പോഴുമുണ്ട്. നിങ്ങള്‍ക്ക് ആര്‍ക്ക് വേണമെങ്കിലും അതൊന്ന് കേട്ട് നോക്കാം. എന്നിട്ട് വിലയിരുത്തൂ എന്നേ ഞാന്‍ പറയുന്നുള്ളൂ. പൃഥിരാജും വിമലും ചേര്‍ന്ന് ആറ് പാട്ടുകളില്‍ മൂന്ന് എണ്ണവും ഒഴിവാക്കി. അവര്‍ തന്നെ ജയചന്ദ്രനെ കൊണ്ട് മൂന്ന് പാട്ടുകള്‍ക്ക് ഈണമൊരുക്കി സിനിമയില്‍ ചേര്‍ക്കുകയും ചെയ്തു. എന്നെ അവഹേളിക്കുന്ന നടപടിയായിരുന്നു അത്. രമേശ് നാരായണന്‍ അഭിമുഖത്തില്‍ പറഞ്ഞു.

Top