നടന്റെ ജാമ്യത്തിനു വേണ്ടി പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്ന് ആരോപണം;പൊലീസിന്‍െറ വീഴ്ചകള്‍ അന്വേഷിക്കും

ഒറ്റപ്പാലം: പത്തിരിപ്പാലയിലെ പ്രമുഖ സ്‌കൂളില്‍ പഠിക്കുന്ന പെ ണ്‍കുട്ടികള്‍ക്കുമുന്നില്‍ കാറിലിരുന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തുവെന്ന കേസില്‍ പോക്‌സോ നിയമം ചുമത്തിയിട്ടും യുവനടന് ജാമ്യം ലഭിച്ചതിനുകാരണം കോ ണ്‍ഗ്രസ് നേതാവായ പബ്ലിക് പ്രോസിക്യൂട്ടറുടെ അനുകൂലനയമെന്ന് പ്രദേശവാസികള്‍.
തുടക്കംമുതല്‍ നടനുവേണ്ടി നിലകൊണ്ട ഒറ്റപ്പാലം പൊലിസ് ഫോട്ടോയെടുക്കാന്‍ ശ്രീജിത് ഉപയോഗിച്ച ഫോണ്‍ കണ്ടെടുക്കാതിരുന്നതും ശ്രീജിത്തിന് ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെയും പരാതിക്കാരേയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പറയുന്നത്.രണ്ടു പ്രധാന വകുപ്പുകള്‍ ചുമത്തേണ്ട സ്ഥാനത്ത് പ്രതിയുടെ വക്കീല്‍ നല്‍കിയ മറുപടി കോപ്പി മാത്രമായിരുന്നു പ്രോസിക്യൂഷന്‍ വക്കീലിന്റെ കൈയ്യില്‍ ഉ ണ്ടായിരുന്നത് എന്നതും ഇത് മാ ധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച് ജാമ്യം ലഭിക്കാമെന്ന് പറഞ്ഞതുമെല്ലാം കേസ് അട്ടിമറിക്കാന്‍ ഇദ്ദേഹം ശ്രമിച്ചതിന് തെ ളിവാണെന്നും പരാതിക്കാരുടെ ബന്ധുക്കള്‍ പറയുന്നു.
അതേസമയം നടന്‍ ശ്രീജിത്ത് രവിയുമായി ബന്ധപ്പെട്ട കേസില്‍ പത്തിരിപ്പാലയിലെ സ്കൂള്‍ പ്രിന്‍സിപ്പലിന്‍െറ പരാതി ലഭിച്ചിട്ടും അന്വേഷണം വൈകിപ്പിച്ചതുള്‍പ്പെടെ പൊലീസിന്‍െറ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ അന്വേഷിച്ച് ജില്ലാ കലക്ടര്‍ക്ക് അടുത്ത ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹ്.

ആഗസ്റ്റ് 27ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതി അവഗണിച്ച പൊലീസിനെതിരെ ആരോപണവുമായി സ്കൂളില്‍നിന്ന് ചിലര്‍ കലക്ടറെ കണ്ടിരുന്നു. ഇതേതുടര്‍ന്ന് കലക്ടര്‍ ഒറ്റപ്പാലം സബ് കലക്ടറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ഥിനികളെ അപമാനിച്ചെന്ന പരാതിയില്‍ നടനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.സബ് കലക്ടര്‍ വ്യാഴാഴ്ച സ്കൂളിലത്തെി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് മൊഴി എടുത്ത ശേഷമാണ് പൊലീസ് രംഗത്തുവന്നത്. ഒറ്റപ്പാലം സ്റ്റേഷനിലെ കേസുമായി ബന്ധപ്പെട്ട് സിവില്‍ പൊലീസ് ഓഫിസര്‍ പരാതിക്കാരോട് മോശമായി പെരുമാറിയും ഭീഷണിപ്പെടുത്തിയും കേസ് ഒതുക്കി തീര്‍ക്കാനും നടനെ സംരക്ഷിക്കാനും ശ്രമിക്കുന്നുണ്ടെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു.Sreejith%20ravi

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൊഴിയെടുപ്പിലും പ്രാഥമികാന്വേഷണത്തിലും സബ് കലക്ടര്‍ക്ക് മുന്നിലും ഇതേ ആരോപണം പരാതിക്കാര്‍ ഉന്നയിച്ചതായാണ് വിവരം. സബ് കലക്ടര്‍ സ്കൂളിലത്തെി മൊഴിയെടുത്ത ശേഷമാണ് പൊലീസ് അന്വേഷണത്തിനായി സ്കൂളിലത്തെിയത്. നടനെ കസ്റ്റഡിയിലെടുക്കുന്നതിലും അമാന്തിച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു.കോടതിയില്‍ ജാമ്യത്തെ എതിര്‍ത്തില്ലെന്നതാണ് പ്രോസിക്യൂഷന്‍ സംശയത്തിന്റെ നിഴലിലാകാന്‍ പ്രധാന കാരണം. ശ്രീജിത്തിന് ജാമ്യംലഭിച്ച ശേഷം ശ്രീജിത്തും അദ്ദേഹത്തിന്റെ വക്കീലും സര്‍ക്കാര്‍ വക്കീലും കോടതിവളപ്പില്‍തന്നെയുള്ള കഫറ്റേരിയയില്‍ നിന്ന് ഒരുമിച്ച് ചായകുടിച്ചതും അവര്‍ തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്നതാണെന്നും ഇവര്‍ പരാതിപ്പെട്ടു.
ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ഫോണെന്ന നിലയില്‍ ശ്രീജിത്ത് പൊലിസിന് മുന്നില്‍ ഹാജരാക്കിയ ഫോണ്‍ മറ്റൊന്നാണെന്നും അതല്ല സംഭവദിവസം ഉപയോഗിച്ചിരുന്നതെന്നും പരാതിക്കാരികളായ കുട്ടികള്‍ ഒറ്റപ്പാലം പൊലിസിനെ അറിയിച്ചിരുന്നു.
എന്നാല്‍ ഒറ്റപ്പാലം പൊലിസ് ഇതൊന്നും പരിഗണിക്കാതെ തുടക്കംമുതല്‍ ശ്രീജിത്തിന്റെ ഏജന്റെന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഒറ്റപ്പാലം പൊലിസ് കേസ് ഇല്ലാതാക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങളും നിയമവിരുദ്ധവും അധാര്‍മ്മികവുമാണെന്നു വ്യക്തമാണ്.Sreejith Ravi
ഇതിനിടയില്‍ കുട്ടികളുടെ കോടതിയുടെ ഫുള്‍ക്വാറം ഇന്നലെ പത്തിരിപ്പാലയിലെ സ്‌കൂളില്‍ ചേര്‍ന്ന് കുട്ടികളില്‍ നിന്നും, രക്ഷിതാക്കളില്‍ നിന്നും മൊഴിയെടുത്തു.
ശ്രീജിത്ത് നടത്തിയ കുറ്റം മറച്ചുവെക്കാനും കേസില്ലാതാക്കാനും ഒറ്റപ്പാലം പൊലിസ് ശ്രമിച്ചതായി വ്യക്തമായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കര്‍ശനമായ നടപടികളുണ്ടാകണമെന്നും കോടതി വ്യക്തമാക്കി.
കുട്ടികളെ തെളിവെടുപ്പിനായി പൊലിസ് സ്റ്റേഷനിലെത്തിച്ചത് ഗുരുതരമായ വീഴ്ചയാണ്. അതിന്റെ തുടര്‍ച്ചയായി പൊലിസ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് അതിനേക്കാള്‍ ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു.ജില്ലാ കലക്ടര്‍ മേരിക്കുട്ടി ഒറ്റപ്പാലം സബ്കലക്ടര്‍ നൂഹുവിനോട് ഈ വിഷയം അന്വേഷിച്ച് റിപ്പോ ര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടിലും ഒറ്റപ്പാലം പൊലിസിനെതിരെ ഗുരുതരമായ വീഴ്ചയുണ്ടായതായി വ്യക്തമാക്കുന്നു.

Top