പ്രളയം മനുഷ്യ നിര്‍മ്മിതമെന്ന് പഠന റിപ്പോര്‍ട്ട്!! മുന്നറിയിപ്പുകള്‍ ഗൗരവമായെടുത്തില്ല, ജലം ഒന്നിച്ച് തുറന്നുവിട്ടു

കണ്ണൂര്‍: ശബരിമല വിഷയത്തില്‍ പരുങ്ങലിലായ സര്‍ക്കാരിന് മറ്റൊരു പ്രഹരം കൂടി. കേരളം നേരിട്ട പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ (ആര്‍ജിഐഡിഎസ്) പഠനറിപ്പോര്‍ട്ട് പുറത്ത്. പ്രളയത്തെ അതിജീവിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിരുന്നെങ്കിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ഇത്രയധികം ജനങ്ങള്‍ കുടുങ്ങിപ്പോയതിനും കാരണം സര്‍്ക്കാരാണെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു.

സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന നിലക്കാണ് റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, സ്‌കൈമെറ്റ് എന്നിവയുടെ മുന്നറിയിപ്പുകള്‍ ഗൗരവമായി എടുത്തില്ല. ഇതുമൂലം ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയതില്‍ ഗുരുതരവീഴ്ചയുണ്ടായി. പേമാരിയെ തുടര്‍ന്ന് എല്ലാ അണക്കെട്ടുകളും നിറഞ്ഞു കവിഞ്ഞതോടെ അധികമായി വന്ന ജലം ഒന്നിച്ചു തുറന്നുവിട്ടതു പ്രളയം രൂക്ഷമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അണക്കെട്ടില്‍ അടിഞ്ഞു കൂടിയിരുന്ന മാലിന്യങ്ങളും ചെളിയും യഥാസമയം നീക്കെ ചെയ്യാത്തതും വീഴ്ചയാണെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാഡ്‌സിന്റെ കോഡ് അനുസരിച്ചു ജലസംഭരണി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ല. കേന്ദ്ര ജല കമ്മിഷന്‍ കര്‍ശനമായി പാലിക്കണം എന്ന നിഷ്‌കര്‍ഷിച്ചിട്ടുള്ള ഡാം ഓപ്പറേഷന്‍ മാനുവല്‍, എമര്‍ജന്‍സി പ്ലാന്‍ എന്നിവ സംസ്ഥാനത്തെ ഒരു ഡാമിനുമുണ്ടായിരുന്നില്ല.

തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബണ്ട് എന്നിവയുടെ ഷട്ടറുകള്‍ കൃത്യസമയത്തു തുറക്കാതിരുന്നതും തിരിച്ചടിയായി. ഏതു സാഹചര്യത്തിലും ഒരു അണക്കെട്ടിന്റെയും സംഭരണി നിറഞ്ഞുകവിയാന്‍ പാടില്ലെന്നിരിക്കെ ഇങ്ങനെ സംഭവിച്ചതു ഗുരുതര വീഴ്ചയാണ്. രക്ഷാപ്രവര്‍ത്തനത്തിലുണ്ടായ കാലതാമസം ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി മൈക്കിള്‍ വേദ ശിരോമണി, ഡോ.ഉമ്മന്‍ വി.ഉമ്മന്‍, ജോണ്‍ മത്തായി, മുഹമ്മദലി റാവുത്തര്‍, തോമസ് വര്‍ഗീസ് എന്നിവരടങ്ങുന്ന സമിതിയാണു പഠനം നടത്തിയത്.

Top