പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂല വിഗ്രഹത്തില്‍ വലിയ തോതില്‍ കേടുപാട്; മേല്‍ക്കൂര ചോര്‍ന്നാണ് വിഗ്രഹങ്ങളില്‍ പ്രശ്‌നമുണ്ടായത്

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂല വിഗ്രഹത്തിന് വലിയ തോതില്‍ കേടുപാടുണ്ടെന്ന് റിപ്പോര്‍ട്ട്. അനുബന്ധ വിഗ്രഹങ്ങള്‍ക്കും കേട് പറ്റിയെന്ന് പരിശോധന നടത്തിയ വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ആഗസ്റ്റ് 30നും സെപ്തംബര്‍ 19നും ഒക്ടോബര്‍ നാലിനുമാണ് വേഴപ്പറമ്പുമന വി.പി. ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സമിതി മൂലവിഗ്രഹ പരിശോധന നടത്തിയത്.

ശ്രീകോവിലിന്റെ മേല്‍ക്കൂര ചോര്‍ന്നതിനാല്‍ മൂല വിഗ്രഹത്തിന് കേടുപാട് പറ്റിയതായാണ് നിഗമനം. കടുശര്‍ക്കര യോഗമെന്ന പ്രശസ്തമായ കൂട്ടുപയോഗിച്ചാണ് മൂലവിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനും ഇതിന്റെ പുറത്തുള്ള കല്‍ക്കത്തിനും കേടുപാടുണ്ട്. പ്രത്യേകതരം കൂട്ടുകൊണ്ടാണ് കല്‍ക്കമുണ്ടാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാന വിഗ്രഹത്തിന്റെ ഇരു പാദത്തിന്റെയും വിരലുകളറ്റു. പാദത്തിന്റെ ഊര്‍ദ്ധ്വ ഭാഗത്തെ ആവരണം ഇളകി, തളയ്ക്കും ഭംഗം വന്നു. അരഭാഗത്ത് ഉടയാടയുടെ കെട്ട് വരുന്ന ഭാഗത്ത് ഭംഗം വന്നു. കൂടാതെ ഇരു കാലിലെയും ഉടയാടകളും ഞൊറിവുകളും അലങ്കാര മണികളും അടര്‍ന്നു അരക്കെട്ടിന്റെ ഭാഗത്ത് വലിയ തോതില്‍ ഭംഗം സംഭവിച്ചു എന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇടതുവശത്തെ മകരകുണ്ഡലത്തിലെ മാലയും കല്ലും പോയി കുഴിയായെന്നും മോതിര വിരല്‍ ഇളകിപ്പോയി. വലതു കൈയുടെ ഉള്‍ഭാഗം അടര്‍ന്നു അലങ്കാരത്തിന്റെ ഭാഗത്ത് ഒരു ചാണോളം കുഴിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചെറുവള്ളി നാരായണന്‍ നമ്പൂതിരി, എഴുന്തോളില്‍ സതീശന്‍ ഭട്ടതിരി, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, തരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് എന്നിവരുള്‍പ്പെടെ 16 പേരാണ് പരിശോധന നടത്തിയത്.

Top