കൊച്ചി:ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ എത്തിയ ബിജെപിയ്ക്കാർ തന്നെ ആചാര ലംഘനം നടത്തിയതിനെ ന്യായീകരിച്ച ശോഭ സുരേന്ദ്രനെ പഞ്ഞിക്കിട്ട് അഭിലാഷ് മോഹന്‍.ശബരിമല സ്ത്രീ പ്രവേശനം നടപ്പാക്കാതിരിക്കാന്‍ ആര്‍എസ്എസ് ചുമതലപ്പെടുത്തിയ വത്സന്‍ തില്ലങ്കേരി തന്നെയാണ് ഗുരുതര ആചാരലംഘനം നടത്തിയത്. പതിനെട്ടാം പടിയില്‍ ഇരുമുടികെട്ടില്ലാതെ കയറുകയും ഇറങ്ങുകയും ‘വിശ്വാസ സംരക്ഷകരെ’ സ്വയം നിയന്ത്രിക്കുകയും ചെയ്തതെല്ലാം ശുദ്ധ ആചാരലംഘനമായിരുന്നു. വത്സന്‍ തില്ലങ്കേരിയുടെ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ദര്‍ശനത്തിനെത്തുന്ന ഭക്തരെ ക്രൂരമായി ഉപദ്രവിക്കുകയും അവര്‍ക്കെതിരേ പ്രതിഷേധം നടത്തുകയും ചെയ്യുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെ ആചാരലംഘനം നടത്തിയത് കഴിഞ്ഞ ദിവസം വന്‍ വിവാദമായിരുന്നു. ഇവര്‍ പ്രതിഷേധവും മറ്റും നടത്തുന്നത് ആചാരലംഘനമുണ്ടാകുന്നത് കൊണ്ടല്ലെന്നും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമാണെന്നും ഇതോടെ ജനങ്ങള്‍ക്ക് വ്യക്തമാവുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് ഇരുമുടികെട്ടുമായി മലകയറിയ വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടി കയറുകയും ഇറങ്ങുകയും ചെയ്തത്. ഒരു ഘട്ടത്തില്‍ മുകളില്‍ എത്തിയ വത്സന്‍ തില്ലങ്കേരി ഇരുമുടി മറ്റൊളെ ഏല്‍പ്പിക്കുകയും പിന്നീട് പല തവണയായി പതിനെട്ടാംപടി കയറിയിറങ്ങുകയുമായിരുന്നു.വത്സന്‍ തില്ലങ്കേരിയുടെ നടപടി വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്.ഈ സംഭവത്തില്‍ ആചാരം ലംഘിക്കുന്നതിനെതിരെയാണ് നിങ്ങള്‍ സമരം ചെയ്യുന്നതെങ്കില്‍ ആചാരം ലംഘിച്ചു കൊണ്ടാണോ അത് സംരക്ഷിക്കേണ്ടത്?.അത് ഗുരുതരമായി ആചാരലംഘനമല്ലേ എന്നായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ അഭിലാഷ് ശോഭാ സുരേന്ദ്രനോട് ചോദിച്ചത്.
എന്നാല്‍ പ്രതിഷേധകരെ നിയന്ത്രിക്കാന്‍ വത്സന്‍ തില്ലങ്കേരി ശ്രമിക്കുകയായിരുന്നുവെന്നായിരുന്നു ശോഭയുടെ ആദ്യമറുപടി. ഒരു സ്ത്രീ മലചവിട്ടാന്‍ വന്നപ്പോള്‍ അവരെ തടയാന്‍ ശ്രമിച്ച പ്രതിഷേധകരെ സമാധാനപൂപര്‍വ്വം നിയന്ത്രിക്കിാന്‍ വത്സന്‍ തില്ലങ്കേരി ഇടപെട്ടതാണോ ഇത്രവലിയ തെറ്റായത് എന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.എന്നാല്‍ സ്ത്രീയെ തടഞ്ഞതും അവര്‍ക്ക് നേരെ പ്രതിഷേധകര്‍ ആക്രമിച്ച് അടുത്തതും തേങ്ങയെറിയാന്‍ നോക്കിയതുമെല്ലാം നടപന്തലില്‍ നടന്ന കാര്യങ്ങളല്ലേ. കയറിയ പതിനെട്ടാം പടി ഇറങ്ങി വന്ന് പകുതിയില്‍ വെച്ച് സ്ത്രീകളെ കടത്തി വിടൂ എന്ന് വത്സന്‍ തില്ലങ്കേരിക്ക് പറയേണ്ട സാഹചര്യം ഇല്ലായിരുന്നല്ലോയെന്ന് അഭിലാഷ് മറുപടി നല്‍കി.
നടപന്തലിലാണ് എല്ലാ പ്രശ്നങ്ങളും നടന്നത്. പിന്നെ പതിനെട്ടാം പടി കയറി ഇറങ്ങി അവിടെ പ്രസംഗിക്കേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ എന്നും അഭിലാഷ് ചോദിച്ചു. പിനെട്ടാം പടിയിലൂടെ കയറി ഇറങ്ങാന്‍ ഇതെന്താ ലുലുമാളിലെ എസ്കലേറ്ററായിരുന്നോ എന്നും അഭിലാഷ് ആഞ്ഞടിച്ചു.എന്നാല്‍ ചക്കെന്ന് ചോദിച്ചാല്‍ കൊക്ക് എന്ന് മറുപടി പറയുന്ന സ്ഥിരം രീതിയില്‍ തന്നെയായിരുന്നു ശോഭയുടെ മറുപടി. പിന്നാലെ പതിനെട്ടാം പടിയില്‍ നടന്ന സംഭവത്തെ കുറിച്ച് വത്സന്‍ തില്ലങ്കേരി മാധ്യമങ്ങളോട് വ്യക്തമാക്കിയതാണെന്നും അതിനെ കുറിച്ചാണ് അവതാരകന്‍ വീണ്ടും ചര്‍ച്ച ചെയ്യുന്നതെന്നും ശോഭ പറഞ്ഞു.
ഇനിയും ആചാരം ലംഘിക്കാന്‍ സ്ത്രീകള്‍ എത്തിയാല്‍ ഞങ്ങള്‍ തടയുമെന്നും ആചാരലംഘകര്‍ക്കെതിരെ പ്രതിഷേധം നടത്തുന്നവരെ നിയന്ത്രിക്കാനുള്ള ചുമതലയാണ് വത്സന്‍ തില്ലങ്കേരിക്ക് പാര്‍ട്ടി നല്‍കിയതെന്നും ശോഭ പറഞ്ഞു. ഇതോടെ ശോഭയുടെ മറുപടിയില്‍ അത്ഭുദമില്ലെന്നായിരുന്നു അവതാരകന്‍റെ പ്രതികരണം.ഇതോടൊപ്പം ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലുകളും സംഘപരിവാര്‍ ലക്ഷ്യം വ്യക്തമാക്കുന്നതായിരുന്നു. ശബരിമലയില്‍ പ്രതിഷേധത്തിന് നേതൃത്വം കൊടുക്കാനെത്തിയ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി നടത്തിയ ആചാര ലംഘനം സംഘപരിവാറിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.