ഇടതുപക്ഷം തകർന്നടിയും!.ബിജെപിക്ക് വട്ടപ്പൂജ്യം.യുഡിഎഫ് 16 സീറ്റ് നേടുമെന്ന് സര്‍വേ..

ന്യൂഡല്‍ഹി:അടുത്ത ലോക് സഭ തിരെഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിയും ! പ്രമുഖ ദേശീയ ചാനലായ റിപ്പബ്ലിക് ടി.വിയും സീവോട്ടറും സംയുക്തമായി നടത്തിയ അഭിപ്രായ സര്‍വേയില്‍ ഞെട്ടിയിരിക്കുകയാണ് സി.പി.എമ്മും ബി.ജെ.പിയും.ശബരിമല വിഷയം കത്തി നില്‍ക്കെ കേരളത്തില്‍ നടത്തിയ സര്‍വേയില്‍ യു.ഡി.എഫിന് 16 സീറ്റുകള്‍ ലഭിക്കുമെന്ന റിപ്പോര്‍ട്ടാണ് രണ്ട് പാര്‍ട്ടികളുടെയും നേതൃത്വത്തിന്റെ ചങ്കിടിപ്പിക്കുന്നത്.ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണകരമാകില്ലെന്ന് സർവെ റിപ്പോർട്ട്.

അതേപോലെ നവംബറിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽപ്പോലും കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കില്ലെന്ന് റിപ്പബ്ലിക് ടിവി, സീ–വോട്ടർ സർവേകൾ പറയുന്നു.കേരളത്തിൽ ആകെയുള്ള 20 സീറ്റിൽ പതിനാറും യുഡിഎഫ് സ്വന്തമാക്കും. എൽഡിഎഫ് നാല് സീറ്റിലൊതുങ്ങും. കേരളത്തിൽ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലുള്ള ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനാകില്ലെന്ന് സർവെ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എൻഡിഎ കൂടുതൽ സീറ്റുകൾ നേടുമെങ്കിലും കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് റിപ്പബ്ലിക് ടിവി– സി വോട്ടർ അഭിപ്രായ സർവേ ഫലം. എൻഡിഎയ്ക്ക് 261 സീറ്റുകളും യുപിഎയ്ക്ക് 119 സീറ്റുകളും മറ്റുള്ളവർക്ക് 163 സീറ്റുകളുമാണ് സർവേ പ്രവചിക്കുന്നത്. ഒക്ടോബറിൽ നടത്തിയ സർവേയാണിത്.
വോട്ടുശതമാന പ്രവചനം ഇങ്ങനെയാണ് ;എൻഡിഎ– 38.4, യുപിഎ– 26, മറ്റുള്ളവർ– 35.6. സംസ്ഥാനതലത്തിൽ ഉരുത്തിരിഞ്ഞു വരാവുന്ന സഖ്യങ്ങൾ പരിഗണിക്കാതെയാണ് സർവേ. ആന്ധ്രയിൽ കോൺഗ്രസ്– ടിഡിപി സഖ്യം കണക്കാക്കിയിട്ടില്ല. തമിഴ്നാട്ടിൽ കോൺഗ്രസ്– ഡിഎംകെ, കർണാടകയിൽ കോൺഗ്രസ്– ജെഡിഎസ് സഖ്യസാധ്യതകളും ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിൽ യുഡിഎഫ് ആധിപത്യമാണു പ്രവചിക്കുന്നത്– 16 സീറ്റ്. എൽഡിഎഫിന് 4 സീറ്റ് മാത്രം. യുഎഡിഎഫ് 40.4 % വോട്ടു നേടുമ്പോൾ എൽഡിഎഫിന് 29.3%. എൻഡിഎയ്ക്ക് 17.5 %.

രണ്ട് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായി 4 സീറ്റില്‍ ഇടതുപക്ഷം ഒതുങ്ങുമെന്നാണ് സര്‍വേയില്‍ പറയുന്നത്.നിലവില്‍ 20-ല്‍ 12 സീറ്റുകള്‍ ഉള്ള യു.ഡി.എഫിന് അധികമായി നാല് സീറ്റുകള്‍ കൂടി പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും കിട്ടുമെന്ന സര്‍വേ രാഷ്ട്രീയ കേന്ദ്രങ്ങളെയും അമ്പരപ്പിച്ചിട്ടുണ്ട്.ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിക്കത്തിച്ച ബി.ജെ.പിക്ക് വോട്ടിങ് ശതമാനം വര്‍ദ്ധിക്കുമെങ്കിലും സീറ്റുകള്‍ ഒന്നും ഇത്തവണയും ലഭിക്കില്ലെന്നത് സംഘപരിവാറിനെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും അടുത്ത സുഹൃത്ത് കൂടിയായ അര്‍ണാബ് ഗോസ്വാമിയും ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖരും നയിക്കുന്ന ചാനല്‍ പുറത്തുവിട്ട സര്‍വേ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് ബി.ജെ.പി നേതൃത്വം.

നിലവിലെ 10 ശതമാനത്തില്‍ നിന്നു 17 ശതമാനമാക്കി വോട്ടിങ്ങ് ശതമാനം ഉയര്‍ത്താന്‍ കഴിയും എന്നത് മാത്രമാണ് ബി.ജെ.പിയുടെ നേട്ടമെന്നാണ് സര്‍വേ ചൂണ്ടിക്കാണിക്കുന്നത്.ഇടതുപക്ഷം 21.93 ശതമാനം വോട്ടില്‍ ഒതുങ്ങുമ്പോള്‍ 40.4 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവാണ് യു.ഡി.എഫിന് സര്‍വേയില്‍ ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സ് നേതാക്കളെ പോലും അത്ഭുതപ്പെടുത്തിയ വിവരമാണിത്.

ശബരിമല, ഇന്ധന വില, നോട്ട് നിരോധനം തുടങ്ങിയ കാര്യങ്ങളിലെ ജനങ്ങളുടെ പ്രതിഷേധം യു.ഡി.എഫിന് നേട്ടമാകുമെന്നാണ് സര്‍വേ പുറത്ത് വിട്ട് റിപ്പബ്ലിക് ടി.വി അവകാശപ്പെടുന്നത്.ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി വിഭിന്ന നിലപാട് സ്വീകരിച്ചതൊന്നും വിശ്വാസി സമൂഹത്തെ ബാധിക്കില്ലെന്ന സൂചന സര്‍വേയില്‍ പ്രകടമാകുന്നതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം.സരിതയുടെ സോളാര്‍ കേസിനുള്ള ചുട്ട മറുപടി കൂടി ആയിരിക്കും ലോകസഭ തിരഞ്ഞെടുപ്പ് വിധിയെഴുത്തെന്ന് പറയുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് സര്‍വേ ഫലം വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്.

വിവിധ മുന്നണികള്‍ നേടുന്ന വോട്ട് ശതമാനം ഇങ്ങനെ:

യു.ഡി.എഫ്: 40.4 ശതമാനം

എല്‍.ഡി.എഫ്: 21.93 ശതമാനം

എന്‍.ഡി.എ: 17.5 ശതമാനം

സീറ്റുകള്‍

യു.ഡി.എഫ്: 16 (നിലവില്‍ 12)

എല്‍.ഡി.എഫ്: 4 (നിലവില്‍ 8)

എന്‍.ഡി.എ:0 (നിലവില്‍ 0)

യുഡിഎഫിന്റെ വോട്ട് ഷെയർ 40.4 ശതമാനമാകും. എല്‍ഡിഎഫിന്റേത് 29.3 ശതമാനമായി കുറയും. ബിജെപിയുടെ വോട്ട് ഷെയർ 17.5 ശതമാനമാകും. യുഡിഎഫിൽ നിന്നും എൽ‍ഡിഎഫിൽ നിന്നും വോട്ടുകൾ ബിജെപിയിലെത്തുമെന്നും സർവെ പറയുന്നു. യുഡിഎഫിൽ പതിനാറിൽ പത്തും കോൺഗ്രസാകും നേടുക. നിലവിൽ പന്ത്രണ്ട് സീറ്റുകൾ യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. ഇതിന് പുറമെ എൽഡിഎഫിന്റെ നാല് സീറ്റുകൾ കൂടി യുഡിഎഫ് പിടിച്ചെടുക്കും. വോട്ട് ഷെയറിലുണ്ടാകുന്ന നഷ്ടം എൽഡിഎഫിന് വലിയ തിരിച്ചടിയാകുമെന്നും സർവെ പറയുന്നു. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കാനുള്ള സാധ്യത സർവെ നൽകുന്നില്ല.

Top